‘ടിപ്പ് തന്നില്ലെങ്കില്‍ പുറത്തിറങ്ങില്ല’; യു കെയില്‍ യാത്രക്കാരിയെ കാറിനകത്ത് പൂട്ടിയിട്ട് ഊബര്‍ ഡ്രൈവര്‍

ഒരു ടാക്സി യാത്രയുടെ അവസാനം ഭൂരിഭാഗം ആളുകളും പ്രതീക്ഷിക്കുന്നത് പണം നൽകി പുറത്തിറങ്ങുക എന്നതാണ്. എന്നാല്‍ യുകെയില്‍ ഒരു യുവതി ടിപ്പ് നല്‍കാൻ വിസമ്മതിച്ചതിന് പിന്നാലെ കാറിനത്ത് പൂട്ടിയിട്ടെന്നുള്ള വീഡിയോ വൈറലായി. ടിപ്പ് കൊടുക്കാത്തതിന് പിന്നാലെയാണ് യുവതിയെ കാറിനകത്ത് പൂട്ടിയിട്ടത്. വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെ വൈറലായി.

യുകെയിൽ ടിപ്പ് നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന വ്യവസ്ഥയിരിക്കെ യാത്രക്കാരി അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്ക് ടിപ്പ് വേണമെന്നുള്ള കാര്യം ഊബര്‍ ഡ്രൈവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു. തനിക്ക് വേഗം എത്തണമെന്നും തന്നെ മറ്റുള്ളവര്‍ കാത്തിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞെങ്കിലും അവര്‍ കാറിൻ്റെ വാതില്‍ തുറക്കാൻ തയ്യാറായില്ല.

ALSO READ: ഇത് വിദേശികൾ വരെ സാക്ഷ്യപ്പെടുത്തുന്ന കേരളാ മോഡൽ; ശ്രദ്ധേയമായി കേരളത്തിന്‍റെ ആരോഗ്യ – വിദ്യാഭ്യാസ രംഗത്തെ പറ്റിയുള്ള ടാൻസാനിയക്കാരന്‍റെ വാക്കുകൾ

യുകെയിൽ ടിപ്പ് നൽകുന്ന സംസ്കാരമില്ലെന്നും ഇങ്ങനെ ചെയ്യുന്നത് തെറ്റല്ലേയെന്ന ചോദ്യത്തോടെയാണ് എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ‘venom1s’ എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News