പ്ലാനിംഗ് പക്കാ ആയിരുന്നു, പക്ഷെ ഒത്തില്ല; സിസിടിവി മറയ്ക്കാൻ നോക്കി സ്വന്തം ‘ഫോട്ടോഷൂട്ട്’ നടത്തി കള്ളൻ, മോഷണം നടന്നില്ലെങ്കിലും ‘ഗോവണി’ സമ്മാനിച്ച് മടക്കം

UP thief-tries-to-cover-cctv-gets-caught-on-camera

ഉത്തർപ്രദേശിലെ ബൽറാംപൂരിലുള്ള ശ്രീദത്തഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ആ ‘മഹത്തായ’ മോഷണശ്രമത്തെക്കുറിച്ച് കേട്ടാൽ ആരും ഒന്ന് മൂക്കത്ത് വിരൽ വെച്ചുപോകും. നസീം ബാനോ എന്ന സ്ത്രീയുടെ വീട്ടിലായിരുന്നു നമ്മുടെ ‘നായകൻ്റെ’ അരങ്ങേറ്റം. ആദ്യം വാതിലിലൂടെയും ജനലിലൂടെയും അകത്തു കടക്കാൻ നോക്കിയെങ്കിലും വീട്ടുകാർ അത് മര്യാദയ്ക്ക് പൂട്ടിയിരുന്നതിനാൽ കള്ളൻ്റെ ആദ്യത്തെ പ്ലാൻ പാളി.

എങ്കിലും തോറ്റു കൊടുക്കാൻ തയ്യാറാവാത്ത അദ്ദേഹം, മാർക്കറ്റിൽ നിന്ന് ഒരു ഗോവണി മോഷ്ടിച്ചു കൊണ്ടുവന്നു അടുത്ത വിദ്യ പുറത്തെടുത്തു. വീടിന് മുകളിൽ കയറി മോഷണം നടത്താൻ പ്ലാൻ ഇട്ട കള്ളൻ, തൻ്റെ മുഖം കാണരുത് എന്ന നിർബന്ധ ബുദ്ധിയാൽ സിസിടിവി ക്യാമറ ഒരു തുണി കൊണ്ട് മറയ്ക്കാൻ ശ്രമിച്ചു. പക്ഷേ, അവിടെയാണ് നമ്മുടെ ‘ജീനിയസിന്’ പിടിവിട്ടുപോയത്. ക്യാമറ മറയ്ക്കാൻ നോക്കിയ ആവേശത്തിൽ സ്വന്തം മുഖം ക്യാമറയ്ക്ക് നേരെ കൃത്യമായി കാണിച്ച് അദ്ദേഹം ഒരു ‘പ്രൊഫഷണൽ ഫോട്ടോഷൂട്ട്’ തന്നെ നടത്തിക്കളഞ്ഞു!

ALSO READ: എൻസിപി ലയന ചർച്ചകളിൽ ഫഡ്‌നാവിസ് അഭിപ്രായം പറയേണ്ടതില്ലെന്ന് ശരദ് പവാർ; കലങ്ങി മറിഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം

അവസാനം വീടിനുള്ളിലേക്ക് കയറാൻ വേറെ പഴുതുകളൊന്നും കിട്ടാതായതോടെ, ദീർഘനേരത്തെ പരിശ്രമത്തിന് ശേഷം വെറും കൈയോടെ മടങ്ങേണ്ടി വന്ന കള്ളൻ്റെ അവസ്ഥ ശരിക്കും കഷ്ടം തന്നെ. അടുത്ത ദിവസം രാവിലെ അയൽവാസിയുടെ ടെറസിൽ ചാരി വെച്ചിരുന്ന ആ ‘സമ്മാനം’ (ഗോവണി) കണ്ടപ്പോഴാണ് നസീം ബാനോ മോഷണശ്രമത്തെക്കുറിച്ച് അറിഞ്ഞത്.

സിസിടിവി ദൃശ്യങ്ങളിൽ കള്ളൻ്റെ മുഖം വളരെ വ്യക്തമായി തെളിഞ്ഞതോടെ, പോലീസ് ഇപ്പോൾ ഈ ‘സിനിമ സ്റ്റാറിന്’ വേണ്ടിയുള്ള തിരച്ചിലിലാണ്. താനും അഞ്ചു വയസ്സുള്ള മകളും വലിയ ഭീതിയിലാണെന്ന് നസീം ബാനോ പറയുമ്പോഴും, കള്ളൻ്റെ ഈ അതിബുദ്ധി നാട്ടുകാർക്കിടയിൽ വലിയ തമാശയായി മാറിയിരിക്കുകയാണ്. നിലവിൽ പ്രതി ഒളിവിലാണെങ്കിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News