ഉത്തർപ്രദേശിൽ പ്രതിശ്രുതവധുവിനൊപ്പം  ആശുപത്രി മുറിയിൽ നൃത്തം ചെയ്ത ഡോക്ടറെ ഡ്യൂട്ടിയിൽ നിന്ന് നീക്കി

up-hospital_viral-dance

കാൺപുർ: ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്ത ഡോക്ടറെ ജോലിയിൽനിന്ന് നീക്കി. ഷാംലിയിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. പ്രതിശ്രുതവധുവിനൊപ്പം നൃത്തം ചെയ്യുന്ന ഡോക്ടറുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ഇദ്ദേഹത്തെ എമർജൻസി ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്തത്. ഡോക്ടറെ സർക്കാർ ക്വാർട്ടേഴ്സിൽനിന്ന് ഒഴിപ്പിക്കുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിടുകയും ചെയ്തു.

ഷാംലി കാന്ധ്‌ലയിലെ സർക്കാർ ആശുപത്രിയിലെ എമർജൻസി വാർഡിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് നിയമിതനായ ഡോ. വഖാർ സിദ്ദിഖിയാണ് പ്രതിശ്രുതവധുവനൊപ്പം നൃത്തം ചെയ്ത് വിവാദത്തിലായത്. ആശുപത്രിയുടെ മുകൾനിലയിലുള്ള അടച്ചിട്ട ഒരു മുറിയിൽ, ഡോക്ടർ പ്രതിശ്രുതവധു എന്ന് പറയപ്പെടുന്ന യുവതിക്കൊപ്പം ഡോ. വഖാർ സിദ്ദിഖി നൃത്തം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോഷ്യൽമീഡിയയിൽ ഉൾപ്പടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

Also Read- ട്രെയിനിൽ കെറ്റിലിൽ മാഗിയുണ്ടാക്കി സ്ത്രീ; വീഡിയോ വൈറലായതോടെ വിമർശനം

സംഭവത്തിൽ മെഡിക്കൽ ഓഫീസർ വീരേന്ദ്ര സിംഗ് ഉടൻ തന്നെ ഡോ. സിദ്ദിഖിയോട് വിശദീകരണം തേടുകയും ചെയ്തു. തൃപ്തികരമായ മറുപടി നൽകാൻ ഡോക്ടർക്ക് കഴിയാതെ വന്നതോടെ അടുത്ത ദിവസം തന്നെ കർശന നടപടി സ്വീകരിക്കുകയായിരുന്നു. ഡോ. സിദ്ദിഖിയെ എമർജൻസി ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്യുകയും, താമസത്തിനായി അനുവദിച്ചിരുന്ന മുറി ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് കൂടുതൽ നടപടികൾക്കായി ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News