പെൺകുട്ടികൾ പ്രണയം പറയും, ആൺകുട്ടികൾ മൂന്നിരട്ടി തിരിച്ചു നൽകണം! വൈറലായി ജപ്പാനിലെ വാലന്റൈൻസ് ഡേയും വൈറ്റ് ഡേയും

valentines-day-japan-white-day-tradition

ലോകമെമ്പാടും പ്രണയദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോൾ, ജപ്പാനിൽ വാലന്റൈൻസ് ദിനം അൽപ്പം വ്യത്യസ്തമാണ്. പ്രണയിക്കുന്ന ആൺകുട്ടിക്ക് പെൺകുട്ടികൾ നേരിട്ട് ചെന്ന് ചോക്ലേറ്റ് നൽകി പ്രണയം അറിയിക്കുന്ന വേറിട്ട രീതിയാണ് ജപ്പാനിൽ നിലനിൽക്കുന്നത്. തണുപ്പിൽ മൂടിനിൽക്കുന്ന ഫെബ്രുവരി 14-ന് മധുരം കലർന്ന പ്രണയത്തിന്റെ ചൂടാണ് ജാപ്പനീസ് തെരുവുകൾക്ക്. ഹൃദയരൂപത്തിലുള്ള ചോക്ലേറ്റുകളാണ് ഈ ദിനത്തിന്റെ പ്രധാന ആകർഷണം.

പെൺകുട്ടികൾക്ക് തങ്ങളുടെ പ്രണയം തുറന്നുപറയാനുള്ള ധൈര്യവും അവകാശവും സമൂഹം കല്പിച്ചു നൽകുന്നു എന്നതാണ് ജപ്പാനിലെ പ്രത്യേകത. താൻ ഇഷ്ടപ്പെടുന്ന ആൺകുട്ടിക്ക് ചോക്ലേറ്റ് നൽകുന്നതിലൂടെ ഒരു പെൺകുട്ടി തന്റെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

ALSO READ : ഷൂസിനുള്ളിൽ ബട്ടർ ചിക്കൻ; ചോറ്റുപാത്രം ചുമക്കാൻ മടിയുള്ളവർക്കായി ഒരു ‘കിടുക്കാച്ചി’ ഐഡിയയുമായി ഇൻഫ്ലുവൻസർ

സ്‌കൂളുകളിലും കോളേജുകളിലും ഈ പ്രണയ കൈമാറ്റം വലിയ ആഘോഷമായി മാറാറുണ്ട്. പ്രണയിക്കുന്നവർക്ക് നൽകുന്ന പ്രത്യേക ചോക്ലേറ്റുകൾ ‘ഹോൺമേയ്’എന്ന പേരിലാണ് അറിയപ്പെടുന്നത്. അതേസമയം, സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും സ്നേഹസൂചകമായി നൽകുന്ന ചോക്ലേറ്റുകളെ ‘ഗിരി ചോക്കോ’ എന്നും വിളിക്കുന്നു. ഒന്നിലധികം പെൺകുട്ടികളിൽ നിന്ന് സൗഹൃദ ചോക്ലേറ്റുകൾ മാത്രം ലഭിക്കുന്ന ആൺകുട്ടികൾ ജപ്പാനിലെ ഈ ദിനത്തിന്റെ മറ്റൊരു കൗതുകകരമായ കാഴ്ചയാണ്.

വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടികൾ നടത്തുന്ന ഈ പ്രണയ പ്രഖ്യാപനത്തിന് മറുപടി നൽകാൻ ആൺകുട്ടികൾക്ക് മറ്റൊരു ദിനം തന്നെയുണ്ട്. ‘വൈറ്റ് ഡേ’ എന്നറിയപ്പെടുന്ന മാർച്ച് 14-ാണ് ആ മറുപടി ദിനം. വാലന്റൈൻസ് ദിനത്തിൽ തനിക്ക് ചോക്ലേറ്റ് നൽകിയ പെൺകുട്ടിക്ക് കൃത്യം ഒരു മാസത്തിന് ശേഷം ആൺകുട്ടി തിരിച്ച് സമ്മാനം നൽകണം. പെൺകുട്ടി നൽകിയ സമ്മാനത്തിന്റെ മൂന്നിരട്ടി മൂല്യമുള്ളതാകണം ആൺകുട്ടിയുടെ സമ്മാനം എന്നതാണ് ജപ്പാനിലെ കീഴ്‌വഴക്കം. 1978-ലാണ് ജപ്പാനിൽ വൈറ്റ് ഡേ ആഘോഷം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News