മിനിമലാണ് ജെൻ സി; ചർച്ചയായി യുവാവിന്റെ ലീവ് ആപ്ലിക്കേഷൻ

VIRAL LEAVE APPLICATION

വസ്ത്ര ധാരണത്തിലും, പിന്തുടരുന്ന ഫാഷനിലും മാത്രമല്ല ലീവ് ആപ്ലിക്കേഷനുകളിലും സിംപിളും സ്ട്രൈറ് ഫോർവേർഡും ആണ് ജെൻ സി. ഇത്തരത്തിലുള്ള ഒരു ലീവ് അപേക്ഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പ്ലാൻ്റ് അധിഷ്ഠിത കിഡ്‌സ്‌വെയർ ബ്രാൻഡായ കിഡ്‌ബിയയുടെ (Kidbea) സ്ഥാപകനായ സ്വപ്‌നിൽ ശ്രീവാസ്തവയാണ് (Swapnil Srivastav) ജെൻ സി ജീവനക്കാരനിൽനിന്നും തനിക്ക് തനിക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട് എക്സിൽ പങ്കുവെച്ചത്.

ഡൽഹിയിൽ മലിനീകരണം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് യുവാവ് ഇത്തരമൊരു സന്ദേശം മാനേജർക്ക് അയച്ചത്. എന്റെ കണ്ണെരിയുന്നു അതിനാൽ എനിയ്ക്കിന്ന് ജോലിക്ക് വരാൻ സാധിക്കില്ല എന്നാണ് യുവാവ് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശം, സന്ദേശത്തോട് ‘OKAY’ എന്നാണ് മാനേജർ പ്രതികരിച്ചത്. മാനേജർ പങ്കുവച്ച യുവാവിന്റെ മെസ്സേജിന്റെ സ്ക്രീൻഷോട്ട് അടങ്ങിയ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി.

ALSO READ : ട്രെയിനിൽ നിന്നുമൊരു മിനി കൺസേർട്ട്; വീഡിയോ പങ്കുവച്ച് ഇന്ത്യൻ ബാൻഡായ സ്റ്റോൺ കീസ്

പോസ്റ്റിനോട് ഭൂരിഭാഗം ആളുകളും പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. ലീവ് അഭ്യർത്ഥിക്കുന്നു എന്ന പതിവ് ശൈലിയിൽ നിന്നും മാറി നാട്യങ്ങളോ അലങ്കാര വാക്കുകളോ ഇല്ലാതെ കാര്യങ്ങൾ തുറന്നുപറയുന്ന ജീവനക്കാരന്റെ പെരുമാറ്റത്തെയാണ് സോഷ്യൽ മീഡിയ അഭിനന്ദിച്ചത്.നവംബർ 24-ന് പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം 1.83 ലക്ഷത്തിലധികം പേരാണ് കണ്ടിട്ടുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News