“കാറിനു സുധി ചേട്ടന്റെ പേരിടുമോ??”,”കാറിന് ഒരു പേരുണ്ടല്ലോ, സ്വിഫ്റ്റ്”: വൈറലായി രേണു സുധിയുടെ മറുപടി

RENU SUDHI VIRAL REPLY ABOUT HER CAR

വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാത്ത ആളുകളിൽ ഒരാളാണ് രേണു സുധി, പലപ്പോഴും ഓൺലൈൻ മീഡിയക്കാരുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടി നൽകാനും അവർ മടിക്കാറില്ല. അത്തരത്തിലൊരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

രേണു സുധി പുതിയ കാർ വാങ്ങാനായി ഷോറൂമിൽ എത്തിയപ്പോൾ കാറിനു സുധി ചേട്ടന്റെ പേര് നൽകുമോ എന്ന ചോദ്യത്തിന് അവർ നൽകിയ ഉത്തരമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ”കാറിന് ഒരു പേരുണ്ടല്ലോ, സ്വിഫ്റ്റ്. ഇനി അതിന് വേറെ പേരിടേണ്ട ആവശ്യമില്ല. സുധിച്ചേട്ടന്റെ പേര് സുധിച്ചേട്ടനുള്ളതാണ്, അല്ലാതെ കാറിനിടാനുള്ളതല്ല”, എന്നായിരുന്നു രേണുവിന്റെ പ്രതികരണം. നിരവധി പേരാണ് രേണുവിന്‌ പിന്തുണയുമായി വന്നിരിയ്ക്കുന്നത്.

ALSO READ : ഫാസ്റ്റ് ഫാഷൻ’ റിപ്പോർട്ടിംഗിനിടെ ‘ഫാസ്റ്റ്’ ആക്രമണം; ന്യൂസിലൻഡ് റിപ്പോർട്ടർക്ക് സംഭവിച്ചത് കണ്ടോ?

നീല നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ ആണ് രേണു വാങ്ങിയത്. മക്കളായ കിച്ചുവിനും റിതുലിനും മാതാപിതാക്കള്‍ക്കും ഒപ്പമാണ് രേണു കാര്‍ വാങ്ങാനായി ഷോറൂമിൽ എത്തിയത്. ”എന്റെ അധ്വാനം കൊണ്ടു വാങ്ങിയ കാറാണ്, അതുകൊണ്ടു തന്നെ ഒരുപാട് സന്തോഷം. ഇത് ഇത്ര വലിയ കാര്യമാണോ എന്ന് ചിലർ ചോദിച്ചേക്കാം. അവർക്കത് വലിയ കാര്യമായിരിക്കില്ല. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യം തന്നെയാണ്”, എന്നും രേണു കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News