എന്താണ് ബോക്സിങ് ഡേ? പേരിനു പിന്നിലെ രഹസ്യവും കായിക ലോകത്തെ ആവേശവും

BOXING DAY

ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങളുടെ ലഹരിയിൽ അമരുമ്പോൾ കായിക പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഡിസംബർ 26 ആവാനാണ് . ‘ബോക്സിംഗ് ഡേ’ (Boxing Day) എന്നറിയപ്പെടുന്ന ഈ ദിവസം ഇന്ന് ആഗോളതലത്തിൽ ഒരു വമ്പൻ സ്പോർട്സ് ഉത്സവമായി മാറിയിരിക്കുകയാണ്. മെൽബണിലെ ആഷസ് ടെസ്റ്റ് മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തീപാറുന്ന പോരാട്ടങ്ങൾ വരെയാണ് ഈ ദിവസത്തെ സവിശേഷമാക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഈ ദിവസത്തിന് ബോക്സിംഗ് എന്ന കായികയിനവുമായി യാതൊരു ബന്ധവുമില്ല. ഈ ദിവസത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രധാനമായും രണ്ട് കഥകളാണുള്ളത്. പഴയകാലത്ത് ബ്രിട്ടീഷ് കപ്പലുകളിൽ യാത്രയ്ക്കിടെ പണം ശേഖരിക്കാൻ ഒരു പെട്ടി കരുതാറുണ്ടായിരുന്നു. യാത്ര വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തുമ്പോൾ ഈ പെട്ടി തുറന്ന് അതിലെ തുക പാവപ്പെട്ടവർക്കായി പുരോഹിതന് കൈമാറുന്നതായിരുന്നു രീതി.

ALSO READ : ഇന്ത്യ – ശ്രീലങ്ക വനിതാ ട്വന്‍റി 20: അവസാനവട്ട പരിശീലനത്തിന് ഇറങ്ങി ഇരുടീമുകളും

വിക്ടോറിയൻ കാലഘട്ടത്തിൽ പ്രഭുക്കന്മാർ തങ്ങളുടെ ജോലിക്കാർക്കും പാവപ്പെട്ടവർക്കും ബോണസും സമ്മാനങ്ങളും ഭക്ഷണവും അടങ്ങിയ ‘ബോക്സുകൾ’ നൽകുന്ന ശീലം ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ബോക്സിംഗ് ഡേ എന്ന പേര് വന്നതെന്നാണ് കരുതപ്പെടുന്നത്.

ഓസ്‌ട്രേലിയൻ കായിക സംസ്‌കാരത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്ന പോരാട്ടമാണ് ‘ബോക്സിങ് ഡേ ടെസ്റ്റ്’. എല്ലാ വർഷവും ഡിസംബർ 26 മുതൽ 30 വരെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (MCG) നടക്കുന്ന ഈ ടെസ്റ്റ് മത്സരം ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നാണ്.പണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന കോമൺവെൽത്ത് രാജ്യങ്ങൾ ഡിസംബർ 26 ‘ബോക്സിങ് ഡേ’ ആയി ആഘോഷിക്കുന്നതിന്റെ പാരമ്പര്യം പിന്തുടർന്നാണ് ഈ കായിക വിരുന്നിന് തുടക്കമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News