
മനുഷ്യനേക്കാളും പല സാഹചര്യങ്ങളിലും മൃഗങ്ങൾ കൂടുതൽ ബുദ്ധിയോട് കൂടി പ്രവർത്തിക്കാറുണ്ട്. അത് വിശപ്പിന്റെ കാര്യം വന്നാൽ പിന്നെ പറയുകയും വേണ്ട. അത്തരത്തിൽ ഒരു ചെന്നായ തന്റെ വിശപ്പടക്കാൻ ചെയ്ത കാര്യമാണ് ഇപ്പോൾ വൈറലായി മാറുന്നത്. കൊളംബിയയുടെ മധ്യ തീരത്ത് ഒരു ചെന്നായ ഞണ്ടുകെണി കടലിൽ നിന്ന് വലിച്ചെടുത്ത് അതിലെ ഇരയെ കഴിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ഇതാദ്യമായാണ് ഈ മൃഗം ഉപകരണം ഉപയോഗിച്ച് ഇരയെ കഴിക്കുന്നതായി കാണുന്നത്.
പെൺ ചെന്നായ ആണ് ഒരു പൊങ്ങിക്കിടക്കുന്ന ബോയയും (floating buoy) അതിനോട് ചേർന്ന കയറും ഉപയോഗിച്ച് കെണി കരയിലേക്ക് എത്തിച്ചത്. മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് പഠിക്കുന്ന ഗവേഷകരെ അത്ഭുതപ്പെടുത്തിയ കണ്ടെത്തലാണിത്.
ALSO READ: ഇതെന്ത് അമേരിക്കയിലെ മിനി ഇന്ത്യയോ ? അമേരിക്കൻ പൗരൻ പങ്കുവച്ച വീഡിയോ വൈറലാകാൻ കാരണമുണ്ട്
തദ്ദേശീയ സമൂഹമായ ഹൈൽത്സുക് നേഷന്റെ (Heiltsuk Nation) ഉടമസ്ഥതയിലുള്ളതാണ് ഈ കെണി. പ്രാദേശിക സസ്യങ്ങൾക്കും മൃഗങ്ങൾക്കും ദോഷകരമായ യൂറോപ്യൻ ഗ്രീൻ ക്രാബ് എന്ന അധിനിവേശ ജീവിയെ (invasive species) നിയന്ത്രിക്കുന്നതിനുള്ള അവരുടെ പാരിസ്ഥിതിക സംരക്ഷണ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ കെണികൾ.
ഇവയ്ക്കായി സ്ഥാപിച്ച കെണികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഇവർ നിരീക്ഷിച്ചിരുന്നു. കരടിയോ ചെന്നായയോ ആവാം ഇതിനു പിന്നിൽ എന്നായിരുന്നു ഇവർ കരുതിയത്. എന്നാൽ ഇവയ്ക്ക് കടലിന്റെ ആഴത്തിലേക്ക് മുങ്ങാൻ കഴിയിലല്ലയോ എന്ന സംശയവും അവർക്കുണ്ടായിരുന്നു. അതിനാൽ, ആരാണ് കെണികൾ എടുക്കുന്നതെന്ന് കണ്ടെത്താനായി ഗവേഷകർ ക്യാമറകൾ സ്ഥാപിച്ചു. ഒരു നീർനായയോ സീലോ ആകാം ഇതിന് പിന്നിൽ എന്നായിരുന്നു അവരുടെ ആദ്യത്തെ നിഗമനം. പക്ഷെ ക്യാമറയിലെ ദൃശ്യങ്ങൾ അവരെ ഞെട്ടിച്ചു.
Incredible. This wolf sees a buoy out in deep water and recognizes it's attached to a crab trap filled with food as bait. She swims over to the buoy and pulls it to shore, knowing it'll drag the trap w/ bait out, too. Voila, free meal.
— Wayne Hsiung (@waynehhsiung) November 19, 2025
Animals use tools, just like us. pic.twitter.com/Sf55r8XS4g
ചെന്നായ വായിൽ ഒരു പൊങ്ങിക്കിടക്കുന്ന ബോയയുമായി കരയിലേക്ക് നീന്തുന്നതാണ് ആണ് ദൃശ്യങ്ങളിൽ കണ്ടത്. കരയിലെത്തിയ ശേഷം ബോയ മണലിൽ ഇട്ടു. തുടർന്ന് അതിൽ ഘടിപ്പിച്ച കയറിൽ പിടിച്ചു. ഈ കയർ ഉപയോഗിച്ച് കെണി വെള്ളത്തിൽ നിന്ന് പുറത്തേക്ക് വലിച്ചെടുത്തു. കെണി ഒരു ആഴം കുറഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് തുറന്ന് അതിലെ ഇരയായി വെച്ചിരുന്ന ഹെറിംഗ് കഷ്ണം കഴിക്കുകയായിരുന്നു.
സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് കോളേജ് ഓഫ് എൻവയോൺമെന്റൽ സയൻസ് ആൻഡ് ഫോറസ്ട്രിയിലെ അസിസ്റ്റന്റ് പ്രൊഫസറും പുതിയ പഠനത്തിന്റെ സഹ-രചയിതാവുമായ കൈൽ ആർട്ടെല്ലെ ഈ പ്രവൃത്തിയിൽ അത്ഭുതം രേഖപ്പെടുത്തി. “ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. ഇത് ഞങ്ങൾ പ്രതീക്ഷിച്ചതല്ല,” അദ്ദേഹം പറഞ്ഞു. ചെന്നായ മനുഷ്യരെ കണ്ടുപഠിച്ചതാകാം, അല്ലെങ്കിൽ വേലിയേറ്റം കുറയുമ്പോൾ ആഴം കുറഞ്ഞ വെള്ളത്തിൽ കെണികൾ ആദ്യം കണ്ടെത്തിയ ശേഷം ആഴത്തിലുള്ളവ എങ്ങനെ വലിച്ചെടുക്കണമെന്ന് മനസ്സിലാക്കിയതാകാമെന്ന് ആർട്ടെല്ലെ അഭിപ്രായപ്പെടുന്നു.
വുൾഫിന്റെ പ്രവൃത്തികൾ വളരെ ആസൂത്രിതമാണെന്ന് തോന്നുന്നു. കെണി വെള്ളത്തിനടിയിലായിരുന്നിട്ടും, വെറുതെ വലിക്കുകയോ കളിക്കുകയോ ചെയ്യുന്നതിന് പകരം, കെണി പുറത്തേക്ക് വരുമ്പോൾ ശ്രദ്ധയോടെ നിരീക്ഷിച്ച് വ്യക്തമായ പ്ലാനോടെയാണ് അത് പ്രവർത്തിച്ചത്. മറ്റ് വുൾഫുകളും കയർ ഉപയോഗിക്കാൻ പഠിക്കുമോ എന്നും ഈ സ്വഭാവം ഈ കൂട്ടത്തിൽ സാംസ്കാരികമായി കൈമാറ്റം ചെയ്യപ്പെടുമോ എന്നും വരും ഗവേഷണങ്ങൾ ഉത്തരം നൽകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

