ജോലി ചെയ്യാത്ത കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടാൽ എങ്ങനെയിരിക്കും; സോഷ്യൽ മീഡിയയിൽ വൈറലായി ഇമെയിൽ

VIRAL TERMINATION EMAIL

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത് താൻ ഒരിക്കലും ജോലി ചെയ്തിട്ടില്ലാത്ത കമ്പനിയിൽ നിന്നും അപ്രതീക്ഷിതമായി ഒരു യുവതിക്ക് ലഭിച്ച പിരിച്ചുവിടൽ ഇ മെയിൽ (Termination Email) ആണ്. കരിയർ കൗൺസിലറായ സൈമൺ ഇംഗാരിയാണ് തന്റെ ഭാര്യക്കുണ്ടായ വിചിത്ര അനുഭവം എക്സിലൂടെ (X) പങ്കുവെച്ചത്.

ഇമെയിൽ കണ്ട നിമിഷം തന്റെ ഭാര്യ ആകെ തകർന്നുപോയെന്നും നിലവിലെ ജോലിയിൽ തനിക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചോ എന്ന് ഭയന്ന് ഒരു നിമിഷം ഞെട്ടിപ്പോയെന്നും അദ്ദേഹം കുറിച്ചു.

ALSO READ : സ്പോട്ടിഫൈ റാപ്ഡ് പോലെ ഇനി ചാറ്റ് ജിപിടി റാപ്ഡും! അറിയാം നിങ്ങളുടെ ഈ വർഷത്തെ എ ഐ വിശേഷങ്ങൾ

സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഇമെയിൽ വന്നത് ഭാര്യ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നല്ലെന്നും മറിച്ച് അവർക്ക് യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു കമ്പനിയിൽ നിന്നാണെന്നും വ്യക്തമായത്. എച്ച്.ആർ (HR) വിഭാഗത്തിന് സംഭവിച്ച ഈ ഗുരുതരമായ അശ്രദ്ധയ്ക്കെതിരെ കടുത്ത വിമർശനമാണ് സൈമൺ ഉന്നയിച്ചിരിക്കുന്നത്.

ഇമെയിൽ ഐഡികൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, ഇത്തരം അബദ്ധങ്ങൾ സ്വീകർത്താവിന് വലിയ മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ALSO READ : വേ​ഗത്തിലും ​ദൂരത്തിലും മുന്നിൽ; 2 സെക്കൻഡിനുള്ളിൽ 700 കി.മി വേ​ഗത്തിൽ കുതിക്കുന്ന സൂപ്പർകണ്ടെക്ടിങ് മാ​ഗ്ലെവ് ട്രെയിൻ പരീക്ഷിച്ച് ചൈന

കോർപ്പറേറ്റ് മേഖലയിൽ മാനുഷികമായ പരിശോധനകളില്ലാതെ മെയിലുകൾ അയക്കുന്ന ഓട്ടോമേഷൻ സംവിധാനങ്ങളുടെ പോരായ്മയാണിതെന്ന് പലരും ചൂണ്ടിക്കാട്ടി. ഒരു തെറ്റായ ഇമെയിൽ ഒരാളുടെ സമാധാനം നശിപ്പിക്കുമെന്നും, സഹാനുഭൂതിയെക്കുറിച്ച് സംസാരിക്കുന്ന എച്ച്.ആർ വിഭാഗം ഇത്തരം ഗൗരവകരമായ കാര്യങ്ങളിൽ അലസത കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഉപഭോക്താക്കൾ പോസ്റ്റിനോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News