
ജീവതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടിയുള്ള ഓട്ടത്തിനായി ഒരു വാഹനം സ്വന്തമാക്കി. പക്ഷെ അത് തുടർച്ചായായി പണിമുടക്കിയപ്പോൾ ഉണ്ടായ ദേഷ്യം അവസാനിപ്പാക്കാൻ അത് അഗ്നിക്കിരയാക്കി. ഭോപ്പാലിലാണ് വാങ്ങിയ ഇ റിക്ഷ തുടർച്ചയായി തകരാറിലായതിനെ തുടർന്ന് വാങ്ങിയ ഏജൻസിക്ക് മുന്നിലിട്ട് യുവതി സ്വന്തം വാഹനം കത്തിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
2.5 ലക്ഷം രൂപ വിലവരുന്ന ഇ റിക്ഷയാണ് തുടർച്ചയായി തകരാറിലാകുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ കമ്പനിയും ഷോറൂമും തയ്യാറാകുന്നില്ലെന്നും അരോപിച്ച് യുവതി തീയിട്ട് നശിപ്പിച്ചത്. തിരക്കേറിയ മാർക്കറ്റ് പ്രദേശത്ത് നടന്ന സംഭവം പ്രദേശവാസികളിലും പരിഭ്രാന്തി പരത്തി.
Also Read: മാധവൻ കൈവിട്ട കൊച്ചുണ്ടാപ്രി 22 വർഷത്തിന് ശേഷം തിരിച്ചെത്തി!; കണ്ണുനിറയ്ക്കും ഈ എ.ഐ മാജിക്
ഗുഡിയ മഹാർ എന്ന സ്ത്രീയാണ് വാഹനത്തിന് തീയിട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥിര വരുമാനം ലഭിക്കുന്നതിന് വേണ്ടിയാണ് വാഹനം വാങ്ങിയതെന്നും. വാങ്ങി രണ്ടു മാസത്തിന് ശേഷം വാഹനം സ്ഥിരമായി കേടാകുകയാണെന്നും നാലു മാസമായി ഷോറൂമിൽ കയറി ഇറങ്ങുകയാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
വാഹനം ഇനി ശരിയാക്കില്ല എന്ന് അവർ പറഞ്ഞതോടെ പ്രതീക്ഷ അസ്തമിച്ചുവെന്നും തുടർന്നാണ് വാഹനത്തിന് തീയിട്ടതെന്നും അവർ പറഞ്ഞു. ഷോറൂം മാനേജ്മെന്റ് ഗുഡിയയുടെ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തീ കൂടുതൽ പകരുന്നത് തടയുകയും വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

