
റോഡിൽ അഭ്യാസം കാണിക്കുന്നവരെയും വെല്ലുവിളിക്കുന്നവരെയും പിന്തുടർന്ന് പിടിക്കുന്ന കേരള പൊലീസിന്‍റെ സ്റ്റൈൽ പിന്തുടർന്ന് പൂണെ പൊലീസ്. സോഷ്യൽ മീഡിയയിൽ ആളാവാൻ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് റഹിൽ എന്ന 21 കാരന് മുട്ടൻ പണി വാങ്ങിക്കൊടുത്തത്. റാഹിലിന്റെ കൈവശം നിയമവിരുദ്ധമായി മോഡിഫൈഡ് ചെയ്ത നമ്പർ പ്ലേറ്റുള്ള ഒരു കാവസാക്കി നിൻജ ഉണ്ടായിരുന്നു. ഔദ്യോഗിക രജിസ്ട്രേഷൻ നമ്പറിന് പകരം, പ്ലേറ്റിൽ ‘WILL RUN’ എന്നെഴുതിയ ബൈക്കിന്റെ ഫോട്ടോ റാഹിലിന്റെ സുഹൃത്തുക്കളിൽ ഒരാളായ നിതീഷ് എക്‌സിൽ പങ്കുവച്ചു.
Ft. Catch me if u can @CPPuneCity @PuneCityTraffic @nachiket1982 pic.twitter.com/wBnEIJMPLq
— NitishK (@nitipune007) November 11, 2025
“പറ്റുമെങ്കിൽ എന്നെ പിടിക്കൂ” എന്ന അടിക്കുറിപ്പോടെ പൂണെ പൊലീസിനെ പോസ്റ്റൽ മെൻഷൻ ചെയ്യുകയും ചെയ്തു. ഈ പോസ്റ്റ് വൈറലായതോടെ പൊലീസിന്‍റെ ശ്രദ്ധയിൽ പെടുകയും നടപടിയെടുക്കുകയുമായിരുന്നു. ആദ്യം ഒരു പൂണെ പൊലീസിന്റെ എക്‌സ് പേജിൽ ഒരു മറുപടി പോസ്റ്റ് ആണ് വന്നത്. “പറ്റുമെങ്കിൽ എന്നെ പിടിക്കൂ” എന്നതിന് മറുപടിയായി “ഞങ്ങൾക്ക് കഴിയും, ഞങ്ങൾ ചെയ്യും” എന്നായിരുന്നു ആ മറുപടി. കൂടുതൽ അപ്‌ഡേറ്റിനായി ഈ പേജിൽ തന്നെ തുടരാനും പൊലീസ് കുറിച്ചു.
We can, and we will…
— पुणे शहर पोलीस (@PuneCityPolice) November 12, 2025
Just a matter of time.
Watch this space for updates! #ChallengeAccepted https://t.co/DyezD3Yn8U
മണിക്കൂറുകൾക്കകം റാഹിലിനെയും ബൈക്കിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് അവർ സോഷ്യൽ മീഡിയയിൽ “മുമ്പും ശേഷവും(before and after )” എന്ന അപ്‌ഡേറ്റും പങ്കിട്ടു. ചെയ്ത തെറ്റിന് ക്ഷമ ചോദിച്ചു കൊണ്ടുള്ള റാഹിലിന്റെ വിഡിയോയും പൊലീസ് അപ്ലോഡ് ചെയ്തു.
“പൊലീസ് പോസ്റ്റ് ശ്രദ്ധിക്കുകയും ഒരു മണിക്കൂറിനുള്ളിൽ എന്നെ പിടികൂടുകയും ചെയ്തു. ഈ തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു, ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു” – യുവാവ് ക്ഷമാപണ വീഡിയോയിൽ വ്യക്തമാക്കി.
Street’s not the place to play, boy!
— पुणे शहर पोलीस (@PuneCityPolice) November 12, 2025
We always keep our promises. 😉
Turns out the guy wasn't elusive enough. Played dangerous games, won dangerous prizes.#NoConsolationPrize#ChallengeCompleted#ElusionEndsHere#CaughtYou#AlwaysForPunekars#PunePolice@CPPuneCity https://t.co/zAoMI5Yld6 pic.twitter.com/mlAGVvz4ro
റോഡ് പിള്ളേർക്ക് ഇറങ്ങി കളിക്കാനുള്ള സ്ഥലമല്ല എന്നായിരുന്നു പൂനെ പൊലീസിന്റെ രസകരമായ അടിക്കുറിപ്പ്. ഞങ്ങൾ വാക്ക് പറഞ്ഞാൽ പാലിക്കുന്നവരാണെന്നും അവർ കുറിച്ചു. നിരവധി പേരാണ് പൊലീസിന് അഭിനന്ദനവുമായി എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

