ഓര്‍ഡര്‍ നല്‍കാനെത്തി, എന്നാല്‍ കാത്തിരുന്നത് മറ്റൊരു സന്തോഷം: വൈറലായി സൊമാറ്റോ ഡെലിവറി ഏജൻ്റിൻ്റെ പിറന്നാള്‍ ആഘോഷം

സൊമാറ്റോ ഡെലിവെറിക്കെത്തിയ യുവാ‍വിൻ്റെ പിറന്നാള്‍ ആഘോഷിച്ച വീഡിയോ വൈറലായി. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇൻസ്റ്റഗ്രാമില്‍ ‍വൈറലായത്. “ഭക്ഷണം ഡെലിവെറി ചെയ്യാൻ വന്നു. പക്ഷേ ഞങ്ങൾ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചു” എന്ന അടിക്കുറിപ്പോടെയാണ് മൻഷാറാം വർമ്മ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. അപ്രതീക്ഷിതമായി സംഭവിച്ചതിനോട് സൊമാറ്റോ റൈഡര്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ ഇരിക്കുന്നത് വീഡിയോയില്‍ കാണാനാകും.

ആദ്യം ആശ്ചര്യമാണ് ഡെലിവറി ഏജൻ്റിനുണ്ടായത്. പിന്നാലെ പുഞ്ചിരിച്ചുകൊണ്ട്, മെഴുകുതിരികൾ ഊതിക്കെടുത്തി കേക്ക് മുറിക്കുകയായിരുന്നു. പിന്നാലെ കുടുംബം കയ്യടിക്കുകയും അവൻ്റെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താ‍ഴെ വന്നത്.

ALSO READ: വെനസ്വേല ഇനി ട്രംപ് ഭരിക്കും? സ്വയം ‘ആക്ടിങ് പ്രസിഡന്റ്’ ആയി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്!

ക‍ഴിഞ്ഞ ജനുവരി 2 ന് പങ്കിട്ട വീഡിയോ രണ്ട് ലക്ഷം പേരാണ് കണ്ടത്. അടുത്തിടെ, ഡെലിവറി ഏജൻ്റുമാര്‍ക്ക് വീടിന് പുറത്ത് കുടിവെള്ളം വെച്ചിരുന്നതിന് മറ്റൊരാള്‍ വൈറലായിരുന്നു. സമൂഹമാധ്യമത്തില്‍ നിരവധി കമൻ്റുകളും പ്രശംസയും ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News