
തിരക്കിനിടയില്‍ റോഡില്‍ അകപ്പെട്ടുപോയ നായയെ രക്ഷപ്പെടുത്തിയ സൊമാറ്റോ റൈഡറിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ. വഴിയില്‍ അകപ്പെട്ടുപോയ കുഞ്ഞൻ നായയെ രക്ഷപ്പെടുത്തുന്ന വീഡിയോ യുവാവ് പങ്കുവെച്ചതിന് പിന്നാലെയാണ് വൈറലാകുകയും യുവാവിന് അഭിനന്ദനപ്രവാഹവും ലഭിച്ചു.
ഒരു ഡെലിവെറി കൊടുത്തു കഴിഞ്ഞ് തിരികെ വരുന്നതിനിടയിലാണ് കുഞ്ഞൻ നായയെ കണ്ടതെന്ന് ദേവേഷ് അഗര്‍വാള്‍ പറയുന്നു. കാറുകള്‍ക്കിടയില്‍ പേടിച്ചരണ്ട് നിന്ന നായ്ക്കുട്ടിയെ ദേവേഷ് ആദ്യം രക്ഷപ്പെടുത്തി. പിന്നാലെ കുഞ്ഞൻ നായയുടെ അമ്മയെക്കുറിച്ച് അവിടെയെല്ലാം തിരക്കി നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തൻ്റെ ഡെലിവെറി ബാഗിലിട്ട് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ദേവേഷ് പറയുന്നു.
ആ കുഞ്ഞന് ‘ഡഗ്ഗു’ എന്ന ക്യൂട്ട് പേര് നല്‍കുകയും ചെയ്തു. വീഡിയോയില്‍ പിന്നീട് നായ്ക്കുട്ടി ശാന്തമായി ഉറങ്ങുന്നതും കാണാം. നായ്ക്കുട്ടികളെ വാങ്ങരുതെന്നും ദത്തെടുക്കാനും വീഡിയോയുടെ അവസാനത്തില്‍ ദേവേഷ് പറയുന്നു. അതേസമയം, ജനുവരി 19ന് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോ 7.9 ലക്ഷം ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളാണ് ഇതുവരെ കണ്ടത്. നിരവധി അഭിനന്ദനപ്രവാഹങ്ങളും യുവാവിൻ്റെ പ്രവൃത്തിക്ക് ലഭിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

