
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ഭീകര സംഘടനയായ ടി ആര്‍ എഫ്. ഇന്ത്യന്‍ സൈബര്‍ സംഘം അക്കൗണ്ടില്‍ നുഴഞ്ഞുകയറിയതാണെന്നും ദി റസിസ്റ്റന്‍സ് ഫ്രണ്ട് വിശദീകരിച്ചു.
പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിക്കുന്നതാണ് ലഷ്‌കര്‍ ഇ തൊയ്ബ സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ടിന്റെ വിശദീകരണം. ഇന്ത്യന്‍ സൈബര്‍ വിഭാഗം അക്കൗണ്ടില്‍ നുഴഞ്ഞു കയറിയതാണെന്ന് ടി ആര്‍ എഫ് ആരോപിച്ചു. ഉത്തരവാദിത്വം ഏറ്റെടുത്ത പ്രസ്താവന അക്കൗണ്ടില്‍ ഇട്ടത് ഇന്ത്യന്‍ ഏജന്‍സികള്‍ ആണെന്നാണ് ടിആര്‍എഫിന്റെ വിശദീകരണം.
ALSO READ: അഞ്ച് എകെ 47 ഉൾപ്പെടെ കണ്ടെത്തി; കുപ്വാരയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം
കാശ്മീരി ചെറുത്തുനില്‍പ്പിന് അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമാണിതെന്നും സംഘടന അവകാശപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഇന്ത്യന്‍ സൈബര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തകരാണെന്നും ടി ആര്‍ എഫ് കുറ്റപ്പെടുത്തി. 26 പേര്‍ക്ക് നേരെ നിറയൊഴിച്ച പഹല്‍ഗാം ഭീകരക്രമണത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ഭീകര സംഘടന രംഗത്ത് എത്തിയത്.
അതേസമയം ഭീകരക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് വ്യക്തമാക്കി. ദുരന്തങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും പാക്കിസ്ഥാന് ഒന്നും മറച്ചുവെക്കാന്‍ ഇല്ലെന്നും ഷഹബാസ് ചൂണ്ടിക്കാട്ടി.സിന്ധു നദീജല കരാര്‍ മരവിപ്പിച്ചാല്‍ സൈന്യത്തെ ഉപയോഗിച്ച് ശക്തമായി നേരിടുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ചൂണ്ടികാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

