
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയത്തിനെതിരെ ലോക്സഭയില്‍ പ്രതിഷേധം ഉയര്‍ത്തി തമിഴ്നാട്. ഡി എം കെയുടെ ടി സുമതി എം പിയാണ് ലോക്സഭയില്‍ വിഷയം ഉന്നയിച്ചത്. എന്നാല്‍, ഡി എം കെ അപരിഷ്‌കൃതമാകുകയാണെന്നും സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു.
ത്രിഭാഷാ നയം ഉള്‍പ്പെടെ പുതിയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പാക്കാന്‍ തമിഴ്‌നാട് നേരത്തേ സമ്മതിച്ചിരുന്നുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ അവകാശവാദം ഉയര്‍ത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്നതിനായി മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെന്നായിരുന്നു ആരോപണം.
വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ശബ്ദമുയര്‍ത്തിയതോടെ പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കി. വിഷയത്തില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എക്സിലൂടെ രംഗത്തെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്വയം രാജാവാണെന്ന് കരുതി അഹങ്കാരത്തോടെ സംസാരിക്കുകയാണെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ സ്റ്റാലിന്‍ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here