‘കേരളത്തിലെ ആദിവാസി സമൂഹത്തോട് ചെയ്ത തെറ്റ്’, ഐ സി ബാലകൃഷ്ണനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ രൂക്ഷവിമ‍ർശനം

REACTION

ഐ സി ബാലകൃഷ്ണനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ രൂക്ഷവിമർശനവുമായി ആദിവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി.ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി പി കൃഷ്ണയാണ് പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നടപടി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഐ സി ബാലകൃഷ്ണന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് അഞ്ച് ലക്ഷം വരുന്ന ആദിവാസി സമൂഹത്തോട് ചെയ്ത തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.ഐ സി ബാലകൃഷ്ണന് മന്ത്രി പദവി കൊടുക്കാത്തതിൽ ശക്തമായി പ്രതിഷേധമാണുയരുന്നത്.

ALSO READ:അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്; വി.ഡി സതീശന് കത്ത് കൈമാറി പി.ജെ ജോസഫ്

മുൻപ് ഉമ്മൻചാണ്ടി സർക്കാരിൽ പി കെ ജയലക്ഷ്മിയും, പിണറായി സർക്കാരിൽ ഒ ആർ കേളുവും മന്ത്രിമാരായിരുന്നു. എന്നാൽ ഇത്തവണ ഐ സി ബാലകൃഷ്ണൻ മന്ത്രിയാകുമെന്ന് ആദിവാസി വിഭാഗം ഏറെ പ്രതീക്ഷിച്ചിരുന്നു. ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കാത്തത് ആദിവാസി വിഭാഗത്തോടുള്ള തെറ്റായ സമീപനമോ സന്ദേശമോ ആണെന്നും തങ്ങളോട് ചെയ്ത തെറ്റാണെന്നും സി പി കൃഷ്ണ പറഞ്ഞു. പ്രിയങ്ക ഗാന്ധി വയനാട്ടിലെ എംപിയായിരിക്കെ, ആ പ്രദേശത്തുനിന്നുള്ള പ്രതിനിധിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തത് തങ്ങളെ സംബന്ധിച്ച് നിരാശജനകമാണെന്നും ആദിവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News