മറ്റ് വിദ്യാർത്ഥികളുടെ മുൻപിൽവെച്ച് ആദിവാസി വിദ്യാർത്ഥികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി

ആദിവാസി വിദ്യാർത്ഥികളെ മറ്റുള്ള വിദ്യാർത്ഥികൾക്ക് മുൻപിൽവെച്ച് വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിൽനിന്നാണ് വിവാദമായ പരാതിയുയർന്നത്.

ALSO READ: മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

8 വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്. മറ്റുള്ള വിദ്യാർത്ഥികൾക്ക് മുൻപിൽ വസ്ത്രം അഴിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ അപമാനിച്ചതിന് കസ്തൂരി, അതിര, സുജ, കൗസല്യ എന്നീ നാല് ജീവനക്കാർക്കെതിരെ കേസെടുത്തു. എന്നാൽ ത്വക്കുരോഗങ്ങൾ പടരുന്നതിനെത്തുടർന്ന് കുട്ടികൾ തമ്മിൽ തുണികൾ മാറിയിടേണ്ട എന്ന് ഹോസ്റ്റൽ അധികൃതർ കുട്ടികൾക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും ഇതനുസരിക്കാതെ കുട്ടികൾ തുണി മാറ്റിയിടുകയായിരുന്നുവെന്നുമാണ് ഹോസ്റ്റൽ അധികൃതരുടെ വാദം.

ALSO READ: ഒരു വർഷത്തിൽ തന്നെ നായകനായ 2 ചിത്രങ്ങളും 1000 കോടി ക്ലബ്ബിൽ എന്ന നേട്ടവുമായി കിംഗ് ഖാൻ

അതേസമയം, സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. വനിതാ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറോടാണ് റിപ്പോർട്ട് തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News