പാല്‍ തിളച്ചുതൂവുന്നതാണോ പ്രശ്‌നം? ഇതാ ഒരു പൊടിക്കൈ, ഇനി ആ ടെന്‍ഷന്‍ വേണ്ട !

അടുക്കളയില്‍ കയറുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രധാന പ്രശ്‌നമാണ് പാല്‍ തിളച്ചുതൂവി പാത്രം മുഴുവനാകുന്നതും ഗ്യാസും അടുക്കളയും വൃത്തികേടാകുന്നതുമെല്ലാം. എന്നാല്‍ ഇനിമുതല്‍ അക്കാര്യം ഓര്‍ത്ത് ആരും ടെന്‍ഷനടിക്കേണ്ട. കാരണം പാല്‍ പാത്രത്തില്‍ നിന്നും തിളച്ചുതൂവാതിരിക്കാന്‍ കുറച്ച് പൊടിക്കൈകള്‍ പറഞ്ഞു തരാം.

Also Read : ഒരു സംഗീതജ്ഞന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, അമ്മ തൂങ്ങിമരിച്ചതോടെ ഞാന്‍ ഡിപ്രഷനിലായി; വെളിപ്പെടുത്തലുമായി നടി കല്യാണി

പാല് കാച്ചാന്‍ കനമുള്ള അടിഭാഗത്തോട് കൂടിയ പാത്രം തെരഞ്ഞെടുക്കുക. പാത്രത്തിന്റെ കട്ടിയുള്ള അടിഭാഗം ചൂട് തുല്യമായി വിതരണം ചെയ്യുകയും പാല്‍ പെട്ടെന്ന് തിളച്ചു തൂവിപ്പോകാതിരിക്കാന്‍ സഹായിക്കും. മറ്റൊരു എളുപ്പവഴി, പാത്രത്തിനു കുറുകെ മരം കൊണ്ടുള്ള തവി വയ്ക്കുക. ഓരോ തവണ പാല്‍ തിളച്ച് മുകളിലേക്ക് വരുമ്പോഴും അത് ഈ തവിയില്‍ തട്ടി വീണ്ടും മുകളിലേക്ക് ഉയരില്ല.

Also Read : ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവര്‍ക്ക് ഹീറ്റ് ഡിഫ്യൂസര്‍ ഉപയോഗിക്കാം. ഇത് ചൂട് തുല്യമായി വിതരണം ചെയ്യുകയും, പെട്ടെന്നുള്ള തിളച്ചുതൂവല്‍ ഒഴിവാക്കുകയും ചെയ്യുന്നു. പാലില്‍ ഒരു ചെറിയ നുള്ള് ഉപ്പ് ചേര്‍ക്കുന്നത് തിളച്ചുതൂവാതിരിക്കാന്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ അധികം ചേര്‍ക്കാതിരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here