പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പന്ത്രണ്ട്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തൂത സ്വദേശി കോരാമ്പി നാസറിനെയാണ് ചാലിശ്ശേരി പോലീസ് പിടികൂടിയത്.

Also Read: വനിതാ താരത്തിന്റെ ചുണ്ടില്‍ ചുംബിച്ച സംഭവത്തില്‍ സ്പാനിഷ് ഫുട്ബോള്‍ അധ്യക്ഷനെതിരെ കേസെടുത്ത് ഫിഫ

കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. അധ്യാപകന്‍ മദ്രസയില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വിദ്യാര്‍ത്ഥിനി സ്‌കൂള്‍ അധ്യാപികയെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സ്‌കൂൾ അധികൃതർ പെൺകുട്ടിയുടെ വീട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. സംഭവത്തില്‍ തൂത സ്വദേശി കോരാമ്പി വീട്ടില്‍  നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടർനടപടികള്‍ക്ക് ശേഷം പ്രതിയെ ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി.

Also Read: അജിത് പവാര്‍ എന്‍സിപിയുയുടെ നേതാവാണ്; ശരത് പവാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here