ബാലറ്റ് പെട്ടി തുറക്കാൻ ശ്രമിച്ചെന്ന് ആരോപണം, പ്രതിഷേധവുമായി തൃണമൂൽ; എക്സിറ്റ് പോളിന് പിന്നാലെ ബംഗാളിൽ നാടകീയ രംഗങ്ങൾ

TRINAMOOL CONGRESS PROTEST KOLKATA

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളിന് പിന്നാലെ ബംഗാളിൽ നാടകീയ രംഗങ്ങൾ. സ്ട്രോങ്ങ് റൂമിന് മുന്നിൽ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എത്തി. കൊൽക്കത്തയിലാണ് തൃണമൂൽ പ്രതിഷേധം. ബാലറ്റ് തുറക്കാൻ ശ്രമിച്ചു എന്നും ആരോപണം ഉണ്ട്. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ സൂക്ഷിച്ച പെട്ടികൾ തുറക്കാൻ ശ്രമിച്ചെന്ന് ആണ് ആരോപണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. മമതാ ബാനർജി സ്ഥലത്ത് എത്തിയിട്ടുണ്ട്.

പാർട്ടി പ്രവർത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് ഒരു വീഡിയോ സന്ദേശത്തിൽ ബാനർജി വോട്ടെണ്ണൽ കാലയളവിലുടനീളം നിരന്തരമായ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്ഥാനാർത്ഥികളും മുതിർന്ന നേതാക്കളും 294 നിയോജകമണ്ഡലങ്ങളിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങൾ വ്യക്തിപരമായി നിരീക്ഷിക്കണമെന്നും പറഞ്ഞു.

ALSO READ: പശ്ചിമ ബംഗാളിൽ എക്സിറ്റ് പോൾ പ്രവചനമില്ല; പിൻവാങ്ങി ആക്സിസ് മൈ ഇന്ത്യ

അതേസമയം പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടില്ലെന്ന് പ്രമുഖ സർവേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ പറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനത്തിലധികം ആളുകൾ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് ഏജൻസി വ്യക്തമാക്കുന്നു. ഇത്രയധികം വോട്ടർമാർ വിവരങ്ങൾ പങ്കുവെക്കാൻ വിമുഖത കാണിക്കുന്നത് തങ്ങളുടെ ചരിത്രപരമായ സർവേ രീതിയെ ബാധിക്കുമെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 294 മണ്ഡലങ്ങളിലായി 13,250 ആളുകളെയാണ് സർവേയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി 80 പരിശീലനം ലഭിച്ച എന്റുമറേറ്റർമാരെയും 16 സ്വതന്ത്ര യൂണിറ്റുകളെയും പ്രദീപ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഏജൻസി വിന്യസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News