കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആവര്‍ത്തിച്ച് തൃണമൂല്‍ കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി വ്യക്തമാക്കി. നേരത്തേ മമതാ ബാനര്‍ജിയും സഖ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകളുമായി മുന്നോട്ടുപോകുകയും അഞ്ച് സീറ്റിലെങ്കിലും ധാരണയായേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Also Read; ‘ആരും പിരിഞ്ഞു പോകരുത് പൊങ്കാല തീർന്നിട്ടില്ല’, രഥത്തിൽ നിരത്തിലിറങ്ങിയ ‘തമ്പുരാനെ’ ഓടിച്ചിട്ട് ട്രോളി സോഷ്യൽ മീഡിയ

ഇതിനിടെയാണ് സഖ്യസാധ്യത പൂര്‍ണമായും തളളി അഭിഷേക് ബാനര്‍ജി കൂടി രംഗത്തെത്തുന്നത്. അതേസമയം ബംഗാളില്‍ അധ്യാപക നിയമന അഴിമതിയും, റേഷന്‍ അഴിമതിക്കും പിന്നാലെ സന്ദേശ് ഖാലി സംഘര്‍ഷം കൂടി വന്നതോടെ മമതാ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

Also Read; ‘കോഴിയെ വെട്ടി തിന്നാൽ ചിക്കൻ പാർട്ടി, കേക്ക് വെട്ടി തിന്നാൽ ബർത്ത് ഡേ പാർട്ടി, നാടിനെ വെട്ടി തിന്നാൽ ഭാരതീയ ജനത പാർട്ടി’, വൈറലായി തമിഴ് ഗാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News