മലയാളി അഭിഭാഷകനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി മലയാളി അഭിഭാഷകനെ നിയമിച്ചു. തൃപ്പൂണിത്തുറ സ്വദേശിയും സുപ്രീംകോടതി അഭിഭാഷകനുമായ കെ.പരമേശ്വറിനെയാണ് നിയമിച്ചത്.

also read- ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; ചരിത്രം കുറിച്ച് താരം

സുപ്രീംകോടതിയിലെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കേസുകളില്‍ ഹാജരാകാനാണ് പരമേശ്വറിന്റെ നിയമനം. ഗോദവര്‍മ്മന്‍ തിരുമുല്‍പാട് കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിലെ അമിക്കസ് ക്യൂറിയാണ് കെ. പരമേശ്വര്‍. പരിസ്ഥിതി, ജുഡീഷ്യല്‍ നിയമനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകളിലും ഹാജരായിട്ടുണ്ട്. ഹൈദരാബാദ് നല്‍സാര്‍ നിയമ സര്‍വകലാശാലയില്‍ നിന്നും 9 സ്വര്‍ണമെഡല്‍ വാങ്ങിയാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇന്ത്യയെ പ്രതിനിധീകരിച്ചു വാഷിംഗ്ടണ്‍ ഡിസിയില്‍ മ്യൂട്ട്‌കോര്‍ട്ടില്‍ പങ്കെടുത്തിരുന്നു.

also read- കൊല്ലത്ത് അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് അഗ്നിബാധ; പാചക സിലിണ്ടർ പൊട്ടിത്തെറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here