അയാൾക്കൊപ്പം ഞാൻ ഒരിക്കലും അഭിനയിക്കില്ല, മനുഷ്യരാശിയ്ക്ക് തന്നെ അപമാനം; മൻസൂർ അലി ഖാനെതിരെ തൃഷ

നടൻ മൻസൂർ അലി ഖാന്റെ വിവാദ പ്രസ്താവനകൾക്ക് മറുപടി നൽകി തൃഷ രംഗത്ത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും തൃഷയെ പേരെടുത്ത് പറഞ്ഞുകൊണ്ട് റേപിസ്റ്റ് മനോഭാവത്തിലുള്ള സംസാരവും മൻസൂർ അലി ഖാൻ കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് പ്രതികരിച്ച് തൃഷ തന്നെ രംഗത്തെത്തിയത്.

ALSO READ: വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു, സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന മനുഷ്യൻ; വിനോദ് തോമസിനെ കുറിച്ച് സുരഭി ലക്ഷ്മി

തന്നെക്കുറിച്ചുള്ള മൻസൂർ അലി ഖാന്റെ വാക്കുകളെ താൻ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ എക്‌സിൽ കുറിച്ചു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ തനിക്കിപ്പോൾ സന്തോഷമുണ്ടെന്നും, ഇനിയുള്ള തന്റെ കരിയറിൽ അത് ഒരിക്കലും സംഭവിക്കില്ലെന്നും തൃഷ കുറിച്ചു.

മൻസൂർ അലി ഖാനെതിരെയുള്ള തൃഷയുടെ കുറിപ്പ്

‘മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ ഈ അടുത്താണ് എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ അതിനെ ശക്തമായി അപലപിക്കുന്നു. അത് സെക്സിസ്റ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണ്.

ALSO READ: ഒടുവിൽ ആ പ്രണയകഥയിലെ ചുരുളഴിച്ച് സാറാ തെണ്ടുൽക്കർ, ഫൈനൽ കാണാൻ ശുഭ്മാൻ ഗില്ലിനൊപ്പം അഹമ്മദാബാദിലേക്ക്; വീഡിയോ

അദ്ദേഹത്തിന് ആഗ്രഹിക്കാം, എന്നാൽ അദ്ദേഹത്തെപ്പോലെയുള്ള ഒരാളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ എനിക്കിപ്പോൾ സന്തോഷമുണ്ട്. ഇനിയുള്ള എന്റെ കരിയറിൽ അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനകരമാണ്’ എന്നാണ് തൃഷയുടെ പ്രതികരണം.]

A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here