
ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ
ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സ് അവാര്‍ഡിന് ഔഷധ വിതരണ മേഖലയിലെ പ്രമുഖ സ്ഥാപനമായ ദേവി ഫാർമയുടെ സ്ഥാപകന്‍ കെ എസ് ബാലഗോപാല്‍ അര്‍ഹനായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറില്‍ നിന്ന് കെ എസ് ബാലഗോപാല്‍ പുരസ്കാരം ഏറ്റുവാങ്ങി.

ആഗോള നിർമ്മാതാക്കളിൽ നിന്നുള്ള വിവിധ മരുന്നുകൾ ആശുപത്രികളിലും റീട്ടെയില്‍ വിതരണ സ്ഥാപനങ്ങളിലും എത്തിക്കുന്നതിനുള്ള ഫലപ്രദമായ രീതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദേവി
ഫാർമ. ഗുണനിലവാരമുള്ള മരുന്നുകള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിതരണം ചെയ്യുന്നതിനുള്ള എക്സ്പ്രസ് ഡെലിവറി സംവിധാനമാണ് ദേവി ഫാര്‍മയുടെ പ്രത്യേകത. സൺ ഫാർമ, സിപ്ല,അബോട്ട്, വോക്കാർഡ്, യു എസ് വി ഫാർമ,
ആസ്ട്രസെനെക്ക, സനോഫി ഇന്ത്യ ലിമിറ്റഡ്, ഡോ.റെഡ്ഡീസ്,
ഗ്ലാക്സോസ്മിത്ത്ക്ലൈൻ, മെർക്ക്ഫാർമ.

നൊവാർട്ടിസ് എജി, ഫൈസർ ഇൻകോർപ്പറേറ്റഡ്, ഫ്രാങ്കോ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ്, ഗ്ലെൻമാർക്ക്, ലുപിൻ തുടങ്ങിയ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളുടെ മരുന്നുകളുടെ വിതരണം ദേവീ ഫാര്‍മയ്ക്കാണ്. പ്രവര്‍ത്തന മികവിന് നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനികളുടെ രാജ്യാന്തര പുരസ്കാരങ്ങളും
ദേവി ഫാര്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളായ പരേതനായ കെ.ജി. ശിവശങ്കരൻ നായരും പരേതയായ എൽ. പത്മകുമാരി അമ്മയും പ്രാരംഭ മൂലധനമായി നല്‍കിയ 10,000 രൂപയില്‍ നിന്നാണ് ദേവി ഫാര്‍മ ഇന്നത്തെ ഉയരങ്ങളിലെത്തിയത്.

സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാര്‍, ശശിതരൂര്‍ എം പി, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസ് തുടങ്ങിയവര്‍ പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here