
തിരുവനന്തപുരം കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധ ധർണയുമായി എൽഡിഎഫ് കൗൺസിലർമാർ. തെരുവുനായ പ്രശ്നത്തിൽ ബിജെപിയുടെ ഭരണസമിതി അടിയന്തര ഇടപെടൽ നടത്താത്തതിൽ പ്രതിഷേധിച്ച് ആണ് ധർണ. പ്രതിഷേധ ധർണ
മുൻമേയർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
മാറാത്തത് മാറുമെന്ന് പറഞ്ഞ് കോർപ്പറേഷനിൽ അധികാരത്തിൽ എത്തിയ ബി ജെ പി തിരുവനന്തപുരം നഗരസഭയെ കെടുകാര്യസ്ഥതയിലൂടെ മാറ്റിമറിക്കുകയാണ്. തെരുവുനായ പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം കാണാനോ ബദൽ സംവിധാനങ്ങൾ ആവിഷ്കരിക്കാനോ
നഗരസഭയും മേയറും തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് എൽ ഡി എഫ് കൗൺസിലർമാർ നഗരസഭയുടെ കവാടത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. നഗരസഭയുടെ നേതൃത്വത്തിലുള്ള മാലിന്യ സംസ്കരണം പാളിയതാണ് തെരുവുനായകളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ മേയർ ശ്രീകുമാർ പറഞ്ഞു.
എ ബി സി സെന്റർ അടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ബിജെപി കൗൺസിലർമാരും മേയറും ശ്രമിക്കുന്നില്ലെന്നും എൽഡിഎഫ് കൗൺസിലർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വി എസ് എസ് സിയിൽ റിസർച്ചിന് എത്തിയ കോഴിക്കോട് സ്വദേശി തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. വിദ്യാർഥിയുടെ ജീവൻ നഷ്ടമായിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോർപ്പറേഷനിൽ പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയതിനു ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് അടക്കം നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

