തിരുവനന്തപുരം നഗരത്തിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും; ദിവസവും സ്ഥലങ്ങളും അറിയാം

pipe-water-disruption-trivandrum

തിരുവനന്തപുരം: അരുവിക്കരയിലെ വാട്ടര്‍ അതോറിറ്റിയുടെ 75 എം എല്‍ ഡി ജലശുദ്ധീകരണശാലയിലെ തകരാറിലായ വാല്‍വ് മാറ്റിസ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാല്‍ ജലവിതരണം തടസ്സപ്പെടാന്‍ സാധ്യത. ജൂൺ 19 വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് ജലവിതരണം തടസ്സപ്പെടുക. സ്ഥലങ്ങൾ താഴെ ചേർക്കുന്നു:

Read Also: കണ്ണൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പേരൂര്‍ക്കട, കുടപ്പനക്കുന്ന്, അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, പട്ടം, ഉള്ളൂര്‍, കൊച്ചുള്ളൂര്‍, കവടിയാര്‍, കുറവന്‍കോണം, മരപ്പാലം, ഊളന്‍പാറ, പൈപ്പിന്മൂട്, പേട്ട, എം ജി റോഡ്, ജനറല്‍ ആശുപത്രി പ്രദേശം, വലിയശാല, വഴുതക്കാട്, വെള്ളയമ്പലം, പി എം ജി, തൈക്കാട്, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പി ടി പി നഗര്‍, വാഴോട്ടുകോണം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂര്‍, കരമന, മുടവന്‍മുകള്‍, നെടുംകാട്, കാലടി, പാപ്പനംകോട്, പൊന്നുമംഗലം, മേലാംകോട്, നേമം, എസ്റ്റേറ്റ്, ചാല, കമലേശ്വരം, കുര്യാത്തി, മണക്കാട്, ശ്രീവരാഹം, ആറ്റുകാല്‍, അമ്പലത്തറ, കളിപ്പാംകുളം, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മുട്ടത്തറ, വള്ളക്കടവ്, പൂന്തുറ, വലിയതുറ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം, വെള്ളാര്‍ വാര്‍ഡുകളിലെയും കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി, തെന്നൂര്‍, അപ്പുക്കുട്ടന്‍ നായര്‍ റോഡ്, ശാന്തിവിള, സര്‍വോദയം, പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രസാദ് നഗര്‍ എന്നീ പ്രദേശങ്ങളിലെയും ഉയര്‍ന്ന സ്ഥലങ്ങളില്‍ ജലവിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News