മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫിയില്‍ ഹാട്രിക്കുമായി തിരുവനന്തപുരം

trivandrum-arya-rajendran

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമായ സ്വരാജ് ട്രോഫി വീണ്ടും തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വികസന/ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വരാജ് ട്രോഫി പുരസ്‌കാരം നല്‍കുന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് നഗരസഭയ്ക്ക് സ്വരാജ് ട്രോഫി പുരസ്‌കാരം ലഭിക്കുന്നതെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

Read Also: പോട്ട ബാങ്ക് കവർച്ച: കേരള പൊലീസിന്റെ അന്വേഷണ മികവിന് മുന്നിൽ മുട്ടുമടക്കി പ്രതി

വികസന/ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നിന്ന ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍/ ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, സെക്രട്ടറി, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു. നഗരവാസികളുടെ പിന്തുണയുള്ളതിനാലാണ് ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത്. സ്വരാജ് ട്രോഫി പുരസ്‌കാരം നഗരവാസികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും അവർ പറഞ്ഞു.

Read Also: എല്ലാ ജില്ലകളിലും മെഗാ ജോബ് എക്സ്പോ ഉണ്ടാകും, അതിനു മുമ്പായും പിന്നിലായും ചെറു ജോബ് ഡ്രൈവുകളും ഉണ്ടാകും: ഡോ. തോമസ് ഐസക്

Key words: trivandrum, swaraj trophy

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News