തിരുവനന്തപുരം മെട്രോ യാഥാർഥ്യമാകുന്നു; ‘അലൈൻമെൻ്റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കും’: മുഖ്യമന്ത്രി

tvpm metro

തലസ്ഥാന നഗരിയിലൊരു മെട്രോ റെയിൽ എന്നത് തിരുവനന്തപുരം നഗരവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അത്യാധുനിക പൊതുഗതാഗത സൗകര്യങ്ങളുള്ള ഒരു നാടായി നമ്മുടെ തലസ്ഥാന നഗരത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. ആ മനോഹര ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: നിലമ്പൂർ ആയിഷക്ക് നേരെ കോൺഗ്രസ് സൈബർ ആക്രമണം; വിദ്വേഷം എം സ്വരാജിന് ഒപ്പം നിൽക്കുന്നതിനാൽ

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

തലസ്ഥാന നഗരിയിലൊരു മെട്രോ റെയിൽ എന്നത് തിരുവനന്തപുരം നഗരവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും ഈ സമിതി. അത്യാധുനിക പൊതുഗതാഗത സൗകര്യങ്ങളുള്ള ഒരു നാടായി നമ്മുടെ തലസ്ഥാന നഗരത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. ആ മനോഹര ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News