തലസ്ഥാനത്ത് വ്യത്യസ്ത ട്രെയിൻ തട്ടി അപകടങ്ങളിൽ രണ്ട് മരണം; ചിറയിൻകീഴും വർക്കലയിലും മരിച്ചത് സ്ത്രീകൾ

തിരുവനന്തപുരത്ത് വ്യത്യസ്ത ട്രെയിൻ തട്ടി അപകടങ്ങളിൽ രണ്ട് മരണം. ചിറയിൻകീഴും വർക്കലയിലും ആണ് ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചത്. ചിറയിൻകീഴിൽ താമ്പ്രം എക്സ്പ്രസ് ഇടിച്ചാണ് സ്ത്രീ മരിച്ചത്. വർക്കലയിൽ ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചാണ് അപകടം. വർക്കല റെയിൻ തട്ടി മരണപ്പെട്ടത് വർക്കല ഇടവ കരുനിലക്കോട് സ്വദേശി സുഭദ്ര (53)യാണ്. ചിറയിൻകീഴ് മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ALSO READ: ‘അവരെന്നെ സഹായിക്കില്ല’; സര്‍ക്കാര്‍ വക്കീലിന്റെ സേവനം ആവശ്യപ്പെട്ട് കാമുകനുമായി ചേർന്ന് ഭര്‍ത്താവിനെ കൊന്ന യുവതി

മലയാറ്റൂരില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂരിൽ നെടുവേലി വീട്ടിൽ ഗംഗ (51), ഏഴു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്.

വൈകിട്ട് അഞ്ചുമണിയോടെ പെരിയാർ വൈശ്യൻ കുടി കടവിലാണ് സംഭവം. കുളിക്കാൻ പോയ ഇവരുവരെയും ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക്കിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഗംഗ ഡ്രൈവറാണ്. മലയാറ്റൂർ സെൻറ് മേരീസ് എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali