ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; അര്‍ദ്ധരാത്രി മുതല്‍ ബോട്ടുകള്‍ കടലിലേക്ക്

ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. അര്‍ദ്ധരാത്രി മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറങ്ങും. ഇതിനായി അറ്റകുറ്റ പണികള്‍ ഉള്‍പ്പെടെ നടത്തി ബോട്ടുകള്‍ സജ്ജമായി.

also read- അസ്ഫാക് സമാന കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ?; വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്; കസ്റ്റഡിയില്‍ വാങ്ങും

52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. കടലില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികള്‍. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി. ഒരാഴ്ചയോളം കടലില്‍ തങ്ങാനുള്ള ക്രമീകരണങ്ങളും ബോട്ടുകളില്‍ ഒരുക്കിയിട്ടുണ്ട്.

also read- പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തും; മന്ത്രി വീണാ ജോർജ്

മണ്ണെണ്ണയുടെ വില വര്‍ദ്ധനവ് ചെറുവള്ളക്കാരെ വലയ്ക്കുമ്പോള്‍ ഡീസല്‍ വിലയാണ് ബോട്ടുകാരെ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലില്‍ പോകുന്ന ബോട്ടുകള്‍ ചെറുമീനുകളെ പിടികൂടുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News