‘ഹിലരി’ മെക്സിക്കോയിൽ ആഞ്ഞടിച്ചു; ജാഗ്രതാ നിർദേശം

ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഹിലരി ഞായറാഴ്ച വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ആഞ്ഞടിച്ചു. മെക്‌സിക്കോയിലെ ബജ കലിഫോർണിയ പെനിൻസുലയുടെ വടക്കു ഭാഗത്ത് കരതൊട്ട ഹിലരി, മണിക്കൂറിൽ 65 മൈൽ (100 കിലോമീറ്റർ) വേഗതയിലാണ് വീശിയടിച്ചതെന്ന് യുഎസ് നാഷനൽ ഹറിക്കേൻ സെന്റർ അറിയിച്ചു.

also read :മണിപ്പൂരില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ഒത്തുകളി
വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ശക്തമായ കാറ്റിലും മഴയിലും ഒരു മരണം റിപ്പോർട്ടു ചെയ്തു. കാർ ഒഴുക്കിൽപ്പെട്ടാണ് ഒരാൾ മരിച്ചത്. സാൻ ഡീഗോയിലെ മൊറേന പാലത്തിന് സമീപം നദീതീരത്ത് ഒഴുക്കിൽപ്പെട്ട ഒൻപതു പേരെ രക്ഷപ്പെടുത്തി. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎസ് ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അഡ്മിനിസ്ട്രേറ്റർ ഡീൻ ക്രിസ്‌വെൽ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച കൊടുങ്കാറ്റ് യുഎസിലെ കലിഫോർണിയയിലേക്ക് കടന്നു.

1997ൽ നോറയ്ക്ക് ശേഷം സംസ്ഥാനത്തെ ആദ്യത്തെ ഉഷ്ണമേഖലാ കൊടുങ്കാറ്റാണ് ഇത്. വടക്ക്-വടക്കുപടിഞ്ഞാറായി 28 മൈൽ വേഗതയിലാണ് കൊടുങ്കാറ്റ് സഞ്ചരിക്കുന്നത്. ലൊസാഞ്ചൽസിൽ നിന്ന് ഏകദേശം 10 മൈൽ തെക്കുകിഴക്കായാണ് കൊടുങ്കാറ്റിന്റെ കോർ സ്ഥിതിചെയ്യുന്നത്. ലൊസാഞ്ചൽസ്, സാൻ ഡിയാഗോ എന്നിവ ഉൾപ്പെടെ തെക്കൻ കലിഫോർണിയയുടെ ഭൂരിഭാഗത്തും കനത്ത കാറ്റും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

also read : ‘എല്ലാ പോസ്റ്റിലും എല്ലാവരേയും വെയ്ക്കാനാവില്ല; ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യത’: കെ സുധാകരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News