പകുതി മുറിഞ്ഞ കൂറ്റൻ പാലം, പാലത്തിൽ തൂങ്ങി കിടക്കുന്ന ട്രക്കും അതിനുള്ളിൽ ഡ്രൈവറും; ‘ഫൈനൽ ഡെസ്റ്റിനേഷനി’ലെ ദൃശ്യമാണോ എന്ന് അമ്പരന്ന് സോഷ്യൽ മീഡിയ – വൈറൽ വീഡിയോ

viral video

പകുതി മുറിഞ്ഞ കൂറ്റൻ പാലം. പാലത്തിന്റെ അറ്റത്ത് നാല് വീലുകൾ അടക്കം മുൻ ഭാഗം വമ്പൻ താഴ്ചയിലേക്ക് വീഴും എന്ന് തോന്നിക്കുന്ന വിധത്തിൽ തൂങ്ങി കിടക്കുന്ന ട്രക്ക്. ട്രക്കിന്റെ കാബിനിൽ മരണത്തെ മുഖാമുഖം കണ്ട് ഡ്രൈവർ. ഏതെങ്കിലും സർവൈവൽ ത്രില്ലർ സിനിമയിലെ രംഗം ആണെന്ന് കരുതിയെങ്കിൽ തെറ്റി; രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായ ചൈനയിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യമാണിത്.

ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗ്വിഷൗവിലാണ് ചൊവ്വാഴ്ച രാവിലെ പാലം തകർന്ന് ലോറി കുടുങ്ങിയത്. സിയാമെൻ-ചെങ്‌ഡു എക്സ്പ്രസ് വേയുടെ ഭാഗമായ ഹൗസിഹെ പാലത്തിലാണ് സംഭവം. കനത്ത മഴയെ തുടർന്നായിരുന്നു പാലം തകർന്നത്.

ALSO READ; 73 വയസ്സുള്ള സ്ത്രീയുടെ സി ടി സ്കാൻ; ഉള്ളിൽ കണ്ടത് 30 വയസ്സ് പ്രായമുള്ള ‘ശിലാ കുഞ്ഞ്’: ലിത്തോപീഡിയൻ എന്ന അവസ്ഥ

പാലം തകർന്ന് താഴ്ചയിലേക്ക് തൂങ്ങിക്കിടക്കുന്ന ട്രക്കിന്റെ കാബിനിൽ നിന്നും സാഹസികമായാണ് ഡ്രൈവറെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്. പാലം തകരുമ്പോൾ ഈ ട്രക്ക് മാത്രമേ പാലത്തിൽ ഉണ്ടായിരുന്നുള്ളു. അതിനാൽ വൻ അപകടം ഒഴിവായിരുന്നു. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്ക് പരുക്കില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊക്കയിലേക്ക് വീഴാൻ ആയുന്ന ട്രക്കിന് മുകളിൽ ഏണി വെച്ച് കയറിയാണ് രക്ഷാപ്രവർത്തകർ ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

‘ട്രക്കിന്‍റെ മുൻഭാഗം പെട്ടെന്ന് പാലത്തിന്‍റെ തകർന്ന ഭാഗത്തേക്ക് നീങ്ങി. ഞാൻ ഉടൻ ബ്രേക്ക് ചെയ്തെങ്കിലും ട്രക്ക് മുന്നോട്ടുപോയി. പെട്ടെന്ന്, എന്‍റെ മുന്നിലുണ്ടായിരുന്ന പാലം മുഴുവൻ ഒറ്റയടിക്ക് അപ്രത്യക്ഷമായി. ഞാൻ ഭയന്നുപോയി, അനങ്ങാൻ കഴിഞ്ഞില്ല’ – രക്ഷപ്പെട്ട ഡ്രൈവറായ യു ഗുഓചുൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News