
ട്രംപ് യുക്രെയ്‌നിനുമേൽ സമ്മർദ്ദം ചെലുത്തി പുടിനെ സമാധാനിപ്പിക്കുന്നുവെന്ന് മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. യുക്രെയ്നിൻ്റെ ചില പ്രദേശങ്ങള്‍ റഷ്യക്ക് വിട്ടുകൊടുക്കാൻ ട്രംപ് ഭരണകൂടം സെലൻസ്കിയ്ക്കുമേല്‍ നിരന്തരം സമ്മർദ്ദം ചെലുത്തുകയാണെന്നും ഇത് “ആധുനിക പ്രീണനമാണ്” എന്നും ബൈഡൻ പറഞ്ഞു. ബിബിസിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ബൈഡൻ്റെ പ്രതികരണം.
പനാമ, ഗ്രീൻലാൻഡ്, കാനഡ എന്നിവ ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനകൾ യൂറോപ്പിൽ അമേരിക്കയോടുള്ള അവിശ്വാസം വളർത്തിയിട്ടുണ്ടെന്ന് ബുധനാഴ്ച സംപ്രേഷണം ചെയ്ത ബിബിസി റേഡിയോ 4 ന്റെ “ടുഡേ” പ്രോഗ്രാമിൽ ബൈഡൻ പറഞ്ഞു.
ALSO READ: ലങ്കയില്‍ അനുര തരംഗം; തദ്ദേശ തെരഞ്ഞെടുപ്പ്തൂത്തുവാരി എന്‍പിപി
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിൽ യുഎസ്-യൂറോപ്പ് ബന്ധം തകരുമെന്ന് ആശങ്കയുണ്ടെന്നും അത് “ലോകത്തിന്റെ ആധുനിക ചരിത്രത്തെ മാറ്റിമറിക്കുമെന്ന്” ബൈഡൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

