‘ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല’; ഡൊണാള്‍ഡ് ട്രംപ്

Trump assassination

പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നയാളല്ല താനെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ക‍ഴിഞ്ഞ ദിവസം ട്രംപിനെ ആക്രമിക്കാനെത്തിയ യുവാവിൻ്റെ കത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അധികാരികളെയാണ് ഉന്നംവെക്കുന്നതെന്നും ഒരു പീഡകനെയും വെച്ചുപൊറുപ്പിക്കാൻ ഇനി താത്പര്യമില്ലെന്നും ട്രംപിനെതിരെ വെടിയുതിർത്ത യുവാവിൻ്റെ കുറിപ്പിലുണ്ടായിരുന്നു. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഈ ചോദ്യം ചോദിച്ചതിന് അവതാരകനോട് ചൂടാവുകയും ചെയ്തു.

‘ഞാൻ പീഡകനല്ല, ഞാൻ ആരെയും പീഡിപ്പിച്ചിട്ടുമില്ല’ ട്രംപ് പറഞ്ഞു. ‘ഞാനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളുമായാണ് എന്നെ ബന്ധപ്പടുത്തുന്നത്. യുവാവിൻ്റെ കുറിപ്പ് ഞാൻ വായിച്ചിരുന്നു. അയാള്‍ സുഖമില്ലാത്തയാളാണ്. അത് വായിച്ച നിങ്ങ‍ളെല്ലാവരും ലജ്ജിക്കണം. കാരണം ഞാൻ അങ്ങനെയുള്ള ഒരാളല്ല’.ട്രംപ് കൂട്ടിച്ചേർത്തു.

ALSO READ: യുവതിയുടെ മുടി പിടിച്ചു വലിച്ചു, മൂന്നുവയസുകാരിയെ കടിച്ചു; ടെക്സസസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

അതേസമയം, അക്രമി വെടിയുതിർക്കുന്ന ദൃശ്യങ്ങള്‍ നന്നായി പകർത്തിയ മാധ്യമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഹിൽട്ടണ്‍ ഹോട്ടലിലെ അത്താ‍ഴവിരുന്ന് 30 ദിവസത്തിനുള്ളിൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി പുനഃസംഘടിപ്പിക്കുന്നതിനായി വൈറ്റ് ഹൗസ് പ്രതിനിധി വെജിയ ജിയാങിനെ ഏർ
പ്പാടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News