‘ട്രംപ് പാക് സൈനിക മേധാവിക്ക് വിരുന്ന് നൽകിയത് ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി’; പ്രധാനമന്ത്രി പുനഃപരിശോധന നടത്തണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി

Dr John Brittas + RAHUL GANDHI

നയതന്ത്ര പ്രോട്ടോക്കോളുകള്‍ മറികടന്ന് യു എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് വിരുന്നൊരുക്കിയതും ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം തടഞ്ഞതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നതും ഇന്ത്യയുടെ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഇന്ത്യയ്ക്ക് നയതന്ത്ര തിരിച്ചടി നല്‍കുന്നതുമാണിത്.

ട്രംപിനെ അടുത്ത കക്ഷിയായി കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി പുനഃപരിശോധിക്കണം. ഇന്ത്യയുടെ തന്ത്രപ്രധാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ദൃഢവും വ്യക്തവുമായ നിലപാട് മോദി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി എക്സിൽ കുറിച്ചു.

Read Also: ഇറാനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ദില്ലിയില്‍ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News