
അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎസിന്‍റെ സമ്പൂർണ വിലക്ക്. തിങ്കളാഴ്ച മുതൽ അഫ്ഗാനിസ്ഥാൻ, ഇറാൻ, സുഡാൻ, ലിബിയ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, മ്യാൻമർ, എറിത്രിയ, ഹെയ്തി, സൊമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാനാകില്ല. ഇത് സംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.
ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഭാഗികമായും വിലക്കേർപ്പെടുത്തി. ക്യൂബ, വെനിസ്വേല, ബുറുണ്ടി, ലാവോസ്, തുർക്ക്മെനിസ്ഥാൻ, സിയറ ലിയോൺ, ടോഗോ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ഭാഗിക വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. ഇതും തിങ്കൾ മുതൽ പ്രാബല്യത്തിൽ വരും.
കൊളറാഡോയിൽ അടുത്ത് നടന്ന ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിദേശ പൗരന്മാർ ശരിയായ പരിശോധനയ്ക്ക് വിധേയരാകാതെ രാജ്യത്ത് പ്രവേശിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്ന വിലയിരുത്തലുണ്ടായിരുന്നു. അപകടകാരികളായ വിദേശ രാജ്യങ്ങളിൽ നിന്ന് യുഎസിനെ സംരക്ഷിക്കാനാണ് ഈ നടപടിയെന്നും ദേശീയ സുരക്ഷക്ക് ഇത്തരത്തിലൊരു നീക്കം അനിവാര്യമാണെന്നുമാണ് ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് വ്യക്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here