ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിടി ഇല്ലെങ്കില്‍ മസ്‌കിന് കടയും പൂട്ടി പോകേണ്ടിവരും ; ഭീഷണിയുമായി ട്രംപ്

ഇലോണ്‍ മസ്‌കിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി’നെച്ചൊല്ലി ഇരുവരും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്കിടെയാണ് മസ്‌കിനെ നാടുകടത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ് എത്തിയത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡികള്‍ ഇല്ലെങ്കില്‍ മസ്‌കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമെന്നാണ് ട്ര്ംപിന്റെ ഭീഷണി. ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെയാണ് മസ്‌കിനെതിരെ തുറന്നടിച്ചത്. നികുതി ചെലവ് കുറക്കല്‍ ബില്‍ സെനറ്റില്‍ അവസാനവട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ മസ്‌ക് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പുതിയ ബില്ലിനെ കടം അടിമത്ത ബില്‍ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. .ബില്‍ പാക്കുന്ന പക്ഷം അമേരിക്ക പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും മസ്‌ക് ഭീഷണി മുഴക്കിയിരുന്നു.

Also read- അപ്പനാണ് ഹീറോ’; ക്രൂയിസ് കപ്പലിൽ നിന്ന് വീണ മകളെ രക്ഷിക്കാൻ അച്ഛൻ കടലിൽ ചാടി, വീഡിയോ വൈറലാകുന്നു

പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പിന്തുണക്കുന്നതിന് മുമ്പുതന്നെ ഇവി വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്ന നടപടിയിലുള്ള എന്റെ എതിര്‍പ്പ് മസ്‌കിന് അറിയാമായിരുന്നു. ഇലക്ട്രിക് കാറുകള്‍ നല്ലതാണ്. എന്നാല്‍ എല്ലാവരും അത് വാങ്ങണമെന്ന് നിര്‍ബന്ധം ചെലുത്തരുത്. മറ്റാര്‍ക്ക് ലഭിക്കുന്നതിനേക്കാളും സബ്‌സിഡി മസ്‌കിന് ലഭിച്ചിട്ടുണ്ട്.

കൂടാതെ മസ്കിന് കിട്ടിയ സബ്‌സിഡികളെക്കുറിച്ച് ഡോജ് അന്വേഷിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News