
ഇറാനെതിരെയുള്ള അധിനിവേശം അവസാനിപ്പിക്കുവാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് തുറക്കാതിരുന്നലും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് അടുത്തിടെ സഹപ്രവർത്തകരോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനെ സമ്മർദ്ദത്തിലാക്കുന്നത് യുദ്ധം നീളാൻ ഇടയാക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. അതിനാൽ നയതന്ത്ര ചർച്ചകൾ നടത്തി യുദ്ധം അവസാനിപ്പിച്ച് ഹോർമുസ് കടലിടുക്ക് തുറക്കുന്നത് പിന്നീട് പരിഗണിക്കാവുന്ന വിഷയമായി മാറ്റിവയ്ക്കാനാണ് ട്രംപിന്റെ ശ്രമം.
യുദ്ധം തുടങ്ങി ഒരു മാസത്തോളം കഴിഞ്ഞിട്ടും ഇറാന്റെ ചെറുത്തുനിൽപ് തുടരുന്നതും ഹോർമുസ് കടലിടുക്കിലെ ഉപരോധം കാരണം എണ്ണവില ഉയരുന്നതുമാണ് ട്രംപിനെ പ്രശ്നത്തിലാക്കുന്നത്. നേരത്തെ യുദ്ധം അവസാനിപ്പിക്കുവാനുള്ള കരാറിന്റെ കാര്യത്തിൽ ഉടൻ തീരുമാനമായില്ലെങ്കിൽ ഖാർഗ് ദ്വീപ് അടക്കമുള്ള ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീക്ഷണിപ്പെടുത്തിയിരുന്നു.
Also Read: കേരളത്തിലെ വികസനം ചർച്ചയാക്കാൻ പ്രതിപക്ഷത്തിന് ഭയം; മോദിയും രാഹുലും ‘നുണയന്ത്രങ്ങൾ’: ബൃന്ദാ കാരാട്ട്
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തുറന്നു കൊടുക്കാത്തപക്ഷം വൈദ്യുതി നിലയങ്ങൾ, എണ്ണ കിണറുകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ ഉൾപ്പെടെ നിർണായക സൗകര്യങ്ങൾ ആക്രമണ വിധേയമാകാമെന്ന് സമൂഹ മാധ്യമത്തിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

