
തൻ്റെ അമ്മയ്ക്ക് ചാള്‍സ് മൂന്നാമനോട് ക്രഷുണ്ടായിരുന്നുവെന്നും അതിൽ താൻ വളരെയധികം അസൂയപ്പെട്ടിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്. ഡൊണാൾഡ് ട്രംപും ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ സംസാരശൈലിയിൽ തനിക്ക് അസൂയ തോന്നുന്നുവെന്ന് ചാള്‍സിന്റെ പ്രസംഗത്തെ പുകഴ്ത്തിക്കൊണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ചരിത്രത്തിൽ രണ്ടാമത്തെ തവണയാണ് ഒരു ബ്രിട്ടീഷ് രാജാവ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. ഇറാൻ അല്ലെങ്കിൽ ഗ്രീൻലാൻഡ് തുടങ്ങിയ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരെ വിളിച്ച് അനാവശ്യ ചോദ്യങ്ങൾക്ക് അവസരം നൽകാനോ മറ്റ് സഖ്യകക്ഷികളെ വിമർശിക്കാനോ അദ്ദേഹം ഈ സമയം തയ്യാറായില്ല.
അതേസമയം, രാജകുടുംബത്തിലും ട്രംപ് ഭരണകൂടത്തിലും വലിയ ചലനങ്ങളുണ്ടാക്കിയ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചാൾസ് രാജാവ് സൂചിപ്പിച്ചു. സമൂഹത്തിലെ ഇത്തരം തിന്മകളുടെ ഇരകളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

