
ജൂലൈ 9 ന് മുമ്പ് നിശ്ചയിച്ച ചർച്ചാ കാലയളവ് അവസാനിക്കാനിരിക്കെ, മിക്ക രാജ്യങ്ങൾക്ക് മേലും അടിച്ചേൽപ്പിച്ചിരിക്കുന്ന തീരുവകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമം നീട്ടാൻ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമയപരിധി നീട്ടുന്നതിനു പകരം, അമേരിക്കയുമായി കരാറുകൾ ഉണ്ടാക്കുന്നില്ലെങ്കിൽ, രാജ്യങ്ങൾ നേരിടാൻ പോകുന്ന വ്യാപാര പിഴകൾ വ്യക്തമാക്കി കത്ത് അയയ്ക്കും. പകരച്ചുങ്കത്തിൽ പല രാജ്യങ്ങളുമായി ചർച്ചകൾ തുടരുന്നുണ്ടെങ്കിലും മേയിലും ഈ മാസം ആദ്യത്തിലും സമാനമായ കത്തുകൾ അയയ്ക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചിപ്പിച്ചിരുന്നു.
താരിഫിന്മേലുള്ള താൽക്കാലിക വിരാമം നീട്ടില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ ചെയ്യേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ലെന്നും അതിൽ വലിയ കാര്യമൊന്നുമില്ല എന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം.
ALSO READ; റഷ്യന്‍ വ്യോമാക്രമണത്തിൽ യുക്രൈന്റെ എഫ്-16 വിമാനം തകര്‍ന്നു; പൈലറ്റ് കൊല്ലപ്പെട്ടു
പകരം “അഭിനന്ദനങ്ങൾ, ഞങ്ങൾ നിങ്ങളെ അമേരിക്കയിൽ വ്യാപാരം ചെയ്യാൻ അനുവദിക്കാൻ പോകുന്നു. നിങ്ങൾ 25 അല്ലെങ്കിൽ 40 – 50 ശതമാനം താരിഫ് അടക്കേണ്ടി വരും’ – എന്ന ഒരു കത്തിൽ ഒതുക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അയക്കുന്ന കത്തുകളിൽ അമേരിക്ക നിശ്ചയിച്ച താരിഫ് നിരക്കുകൾ വിശദീകരിക്കുമെന്നും ട്രംപ് പറഞ്ഞു. ഓരോ രാജ്യങ്ങളുമായുള്ള വ്യാപാര കമ്മിയും അവരുടെ അമേരിക്കയുമായുള്ള ബന്ധവും നോക്കിയ ശേഷം ചില രാജ്യങ്ങളുമായി ചർച്ചക്ക് തന്നെ തയാറാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പകരച്ചുങ്കത്തിന് മേലുള്ള താൽക്കാലിക വിരാമം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ഒരു കരാറിൽ എത്താൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള സംഘം ഇപ്പോഴും വാഷിഗ്ടണിൽ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here