
മസ്കുമായുള്ള വാക്പോരിൽ നിന്ന് പിന്തിരിയാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ബന്ധം നിലനിർത്തുവാൻ ആഗ്രഹിക്കുന്നില്ല, മസ്‌കുമായുള്ള ബന്ധം നല്ല രീതിയിൽ പോകുമെന്ന് കരുതുന്നില്ല” – ട്രംപ് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മസ്‌ക് ഡെമോക്രാറ്റുകളെ പിന്തുണച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്ക് ട്രംപിന്റെ ഏറ്റവും പുതിയ ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന പേരിലിറങ്ങിയ ധനവിനിയോഗ ബില്ലിനെ വിമർശിച്ചിരുന്നു. ഈ ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയെന്നാണ് മസ്‌ക് എക്സിൽ വിശേഷിപ്പിച്ചത്. ഇവിടെ നിന്നാണ് ട്രംപ് – മസ്‌ക് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ശേഷം മസ്‌ക് ട്രംപിനെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ട്രംപ് മസ്കുമായുള്ള ബന്ധം അവസാനിച്ചുവെന്ന് പ്രസ്താവിച്ചത്.
ALSO READ: ‘എപ്സ്റ്റീന്റെ സെക്സ് ടേപ്പിൽ ട്രംപും’; പോസ്റ്റ് വിവാദമായതോടെ പിൻവലിച്ച് മസ്‌ക്
ട്രംപിന്റെ തെരഞ്ഞെടുപ്പ് കാലയളവിൽ ഇലോൺ മസ്‌ക് ദശലക്ഷക്കണക്കിന് രൂപ സംഭാവന നൽകിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന് കീഴിൽ ഭരണനിർവഹണം മെച്ചപ്പെടുത്താനായി ആവിഷ്കരിച്ച ഡോജിന്റെ മേധാവിയായിരുന്നു ഇലോൺ മസ്ക്. എന്നാൽ ഡോജിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്ന് ആരോപിച്ചാണ് മസ്‌ക് മേധാവി സ്ഥാനത്തു നിന്ന് രാജിവെച്ചത്. ഈ രാജിയും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here