വിദേശ വിദ്യാർഥികളെ വലച്ച് ട്രംപ് ; വിദ്യാർഥി വിസ ഇന്റർവ്യൂകൾ താൽക്കാലികമായി നിർത്തിവെച്ചു

വിദേശ വിദ്യാർഥികൾക്കെതിരെ വീണ്ടും കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. വിദ്യാർഥികള്‍ക്കുള്ള വിസ ഇന്റർവ്യൂകൾ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഈ നടപടി ബാധിക്കില്ല. എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകളെയാണ് നടപടി ബാധിക്കുക. വിദേശ വിദ്യാർഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവര്‍ത്തനം (സോഷ്യല്‍ മീഡിയ വെറ്റിങ്) വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ALSO READ: അടിച്ചു മാറ്റി വിറ്റതിൽ തലയും തലച്ചോറും മുതൽ ചർമം വരെ; ഒടുവിൽ കുറ്റസമ്മതം നടത്തി ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറി മുൻ മാനേജർ

വിദേശ വിദ്യാർഥികൾക്കുള്ള വിസ അപ്പോയിന്റ്മെന്റുകൾ മരവിപ്പിച്ചു. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ALSO READ: ട്രംപിന് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി; ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പഠനത്തില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News