തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ജയിലിലെത്തി കീഴടങ്ങി ട്രം‌പ്; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

അട്ടിമറി കേസിൽ അറസ്റ്റിലായി യു എസ്‌ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2020 ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദക്ഷിണ സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആണ് അറ്റ്‌ലാന്റയിലെ ഫുള്‍ട്ടന്‍ ജയിലിലെത്തി ട്രംപ് കീഴടങ്ങിയത്. അക്രമം, ഗൂഢാലോചനയടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. 20 മിനിറ്റ് മാത്രമാണ് ട്രംപ് ജയിലിൽ ചെലവഴിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ട്രംപിനെ ജാമ്യത്തില്‍ വിട്ടു.രണ്ട് ലക്ഷം ഡോളര്‍ ബോണ്ടില്‍ ആണ് ട്രംപിനെ ജാമ്യത്തില്‍ വിട്ടത്.

ഇത്തവണയും തനിക്കെതിരായ ഉണ്ടായിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപ് വ്യക്തമാക്കിയത്. യുഎസില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ ക്രിമിനല്‍ക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുന്‍ പ്രസിഡന്റായി ട്രംപ് മാറിയിരിക്കുകയാണ്. കേസിലെ മറ്റ് പ്രതികളും നേരത്തെ കീഴടങ്ങിയിരുന്നു.

also read: വിൽപ്പനക്കെത്തിച്ച 5.58ഗ്രാം MDMA മയക്കുമരുന്നുമായി മുക്കത്ത് യുവാവ് പൊലീസ് പിടിയിൽ

നേരത്തെ ഏപ്രില്‍ മാസത്തില്‍ കൈക്കൂലിയുമായി ബന്ധപ്പെട്ടും ട്രംപിനെതിരെ കേസെടുത്തിരുന്നു. പ്രതിരോധ രഹസ്യങ്ങള്‍ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളില്‍ ട്രംപിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതി നിര്‍ദേശപ്രകാരം മയാമി ഫെഡറല്‍ കോടതിയില്‍ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കുറ്റക്കാരനല്ലെന്ന് അന്നും ട്രംപ് കോടതിയില്‍ പറഞ്ഞു.

അഞ്ച് സുപ്രധാനകുറ്റങ്ങളാണ് ട്രംപിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. ആണവ രഹസ്യങ്ങളടങ്ങിയ സുപ്രധാന രേഖകള്‍ വീട്ടിലെ ബാത്‌റൂമിൽ സൂക്ഷിച്ചത്, പ്രതിരോധ മേഖലയും ആയുധ ശേഷിയുമായി ബന്ധപ്പെട്ട രേഖ അലക്ഷ്യമായി കൈകാര്യം ചെയ്തത്, യുഎസിന്റെയും സഖ്യ കക്ഷികളുടെയും സൈനിക ബലഹീനതകളെക്കുറിച്ചുള്ള രേഖകളുമായി ബന്ധപ്പെട്ടത് എന്നിവയാണ് അതില്‍ പ്രധാനം. അന്ന് 37 ക്രിമിനല്‍ക്കുറ്റങ്ങളാണ് ട്രംപിന്റെ പേരില്‍ ചുമത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപിന്റെ ഫ്‌ളോറിഡയിലെ മാര്‍ എ ലാഗോ വീട്ടില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള നൂറിലധികം സര്‍ക്കാര്‍ രേഖകള്‍ എഫ്ബ ഐ റെയ്ഡിലൂടെ കണ്ടെടുത്തിരുന്നു.

also read: എസ്എഫ്ഐ പ്രവര്‍ത്തകന് എബിവിപി ക്രിമിനൽ സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനം

അതേസമയം അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ള കേസുകൾ അദ്ദേഹത്തിന്റെ നിലപാടിനെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News