
കുടിയേറ്റക്കാരോടുള്ള ക്രൂര നടപടികൾ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്രൂരതകൾ കൊണ്ടു കുപ്രസിദ്ധിയാർജിച്ച ഗ്വാണ്ടനാമോ തടവറയിലേക്ക് 30,000 കുടിയേറ്റക്കാരെ എത്തിക്കും. കഴിഞ്ഞ ദിവസമാണ് ട്രംപ് 30,000 പേർക്ക് തടങ്കൽ പാളയത്തിൽ സൗകര്യമൊരുക്കാൻ ഉത്തരവിട്ടത്.
അനധികൃത കുടിയേറ്റക്കാരിൽ 30,000 പേരെയാണ് ഗ്വാണ്ടാനാമോയിലേക്ക് മാറ്റാനാണ് തീരുമാനം. അതിന്റെ ആദ്യഘട്ടമായി കുടിയേറ്റക്കാരുമായുള്ള അമേരിക്കൻ സൈന്യത്തിന്റെ ആദ്യ വിമാനം ഗ്വാണ്ടാനാമോ ബേയിലെത്തി.
ഗ്വാണ്ടാനാമോ ബേയിലെ അമേരിക്കൻ സൈനിക താവളത്തിലെ അതിസുരക്ഷാ ജയിലുകളിൽ ഭീകരരടക്കമുള്ള കുറ്റവാളികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇവര്‍ ഇരയാകാറുണ്ട്. ഇവിടേക്ക് കുടിയേറ്റക്കാരെ എത്തിക്കാനുള്ള ട്രംപിന്റെ തീരുമാനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആംനെസ്‌റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.
“അമേരിക്കൻ ജനതക്ക് ഭീഷണിയാകുന്ന ഏറ്റവും മോശം കുറ്റവാളികളായ നിയമവിരുദ്ധ വിദേശികളെ തടവിലാക്കാൻ” ഗ്വാണ്ടനാമോയിലെ സൗകര്യം ഉപയോഗിക്കുമെന്ന് ട്രെംപ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here