
സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടര്‍, മെമ്മറി കാര്‍ഡുകള്‍, സോളാര്‍ സെല്ലുകള്‍, സെമികണ്ടക്ടറുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ മരവിപ്പിച്ചതിനി പിന്നാലെ ഉരുണ്ട് കളിച്ച് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്,
ചൈനീസ് നിർമ്മിത സ്മാർട്ട്‌ഫോണുകളും മറ്റ് ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളും താരിഫുകളിൽ നിന്ന് ഒഴിവാക്കപ്പെടില്ലെന്ന് ട്രംപ് പറഞ്ഞു. ഇവയെ മറ്റൊരു വിഭാഗത്തിലേക്ക് ഉടന്‍ പട്ടികപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ വിരട്ടലിന് പിന്നാലെ ട്രംപ് തൻ്റെ പ്രഖ്യാപനങ്ങളില്‍ അയവ് വരുത്തുന്നുവെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനമെത്തിയിരിക്കുന്നത്.
ട്രംപിന്റെ താരിഫ് ഭരണം “പൂർണ്ണമായും റദ്ദാക്കാനും” “പരസ്പര ബഹുമാനത്തിന്റെ ശരിയായ പാതയിലേക്ക് മടങ്ങാനും” ചൈന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം ഉൽപ്പന്നങ്ങൾക്ക് “അർദ്ധചാലക താരിഫ്” ബാധകമാകുമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ ഞായറാഴ്ച പറഞ്ഞത്. ട്രംപ് കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നാണ് സൂചന.
ENGLISH NEWS SUMMARY: Trump threatens new tariffs on smartphones days after exempting them

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here