ജാര്‍ഖണ്ഡിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; ഹേമന്ത് സോറന് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകി റാഞ്ചി കോടതി

ജാർഖണ്ഡിൽ ചംപൈ സോറൻ സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റാഞ്ചി പ്രത്യേക കോടതി അനുമതി നൽകി. അതിനിടെ ബിജെപി ഓപ്പറേഷൻ താമര ഭീഷണി ശക്തമാക്കിയെന്നാണ് വിവരം. ഇഡി അറസ്റ്റിന് എതിരെ ഹേമന്ത് സോറൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും.

Also Read: ‘ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന, കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റ് ആകും ഇത്തവണത്തേത്’: മന്ത്രി കെ എൻ ബാലഗോപാൽ

ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ചംബൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും മഹാ സഖ്യത്തിൽ ആശങ്കകൾ തുടരുകയാണ്. പത്ത് ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ സി പി രാധാകൃഷ്ണൻ മഹാസഖ്യത്തിന് നൽകിയ നിർദേശം. ചംബൈ സോറൻ സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. 43 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപെട്ട ചംപൈ സോറൻ ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. 81 അംഗ സഭയിൽ 47 എം എൽ എമാരുള്ള ജെ എം എം സഖ്യ സർക്കാരിന് വിശ്വാസ വോട്ടിൽ ഭീഷണിയില്ല എന്നാൽ ബി ജെ പി യുടെ ഓപ്പറേഷൻ താമര ഭീഷണിയുള്ളതിനാൽ 39 എം എൽ എ മാർ ഹൈദരാബാദിലെ റിസോർട്ടിൽ തുടരുകയാണ്. തിങ്കളാഴ്ച മാത്രമേ എംഎൽഎമാരെ റാഞ്ചിയിലേക്ക് മടക്കി എത്തിക്കു.

Also Read: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട സംഭവം; അധ്യാപകയെ പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ

തിങ്കൾ ചൊവ്വ ദിവസങ്ങളിലായി നിയമസഭ ചേരാനാണ് തീരുമാനം. ജെ.എം.എമ്മിൻ്റെ സീത സോറൻ, ലോബിൻ ഹെംബ്രോം, ചമ്ര ലിൻഡ, രാംദാസ് സോറൻ എന്നിവരെ അടർത്തിമാറ്റി ഭരണമുന്നണിയുടെ ആത്മവിശ്വാസം തകർക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. വിമത എം.എൽ.എമാരെ മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾക്ക് തുടക്കം കുറിച്ചതായാണ് സൂചന. ഇഡി കസ്റ്റഡിയിലുള്ള ഹേമന്ത് സോറനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതിനിടെ ഖനന അഴിമതി കേസിൽ ഹേമന്ത് സോറൻ്റെ സഹായി ഭാനു പ്രതാപിനെ ഇഡി അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys