
ആട്ടയും മൈദയും ഗോതമ്പും കൊണ്ടുള്ള ചപ്പാത്തികള്‍ കഴിച്ച് മടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വ്യത്യസ്ത ചപ്പാത്തിയെ കുറിച്ച് പറഞ്ഞു തരാം.. നിങ്ങള്‍ക്ക് വളരെ അടുത്ത് പരിചയമുള്ള ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഈ ചപ്പാത്തി എന്ത് കൊണ്ടാണ് ഉണ്ടാക്കുന്നതെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും ആദ്യം മനസിലാക്കാം.
പ്രമേഹമുള്ളവര്‍ക്കും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബെസ്റ്റായ റാഗിയാണ് ഇവിടുത്തെ താരം. ചപ്പാത്തി ഉണ്ടാക്കാന്‍ മാവ് കുഴയ്ക്കാറില്ലേ.. അതുപോലെ റാഗി കുഴച്ച് രുചിയും ആരോഗ്യത്തിന് ഗുണവുമുള്ള റൊട്ടിയും ചപ്പാത്തിയും ഉണ്ടാക്കാം. റാഗി പുട്ടും ദോശയും കഞ്ഞിയുമൊക്കെ ട്രൈ ചെയ്തിട്ടുള്ളവര്‍ ചപ്പാത്തിയും കഴിച്ചിട്ടുണ്ടാകും.
ALSO READ: താമരശ്ശേരി ചുരത്തില്‍ വന്‍ ദുരന്തം ഒഴിവായി; ഒന്‍പതാം വളവില്‍ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയില്‍ തട്ടിനിന്നു

ദിവസം മുഴുവന്‍ ഊര്‍ജം പ്രധാനം ചെയ്യുമെന്നത് മാത്രമല്ല, മറ്റുപല ആരോഗ്യ ഗുണങ്ങളും റാഗി കഴിക്കുന്നതിലൂടെയുണ്ടെന്ന് അറിയണം. ഫൈബര്‍ ധാരാളമായുള്ള റാഗി ദഹിക്കാന്‍ സമയമെടുക്കും അതിനാല്‍ വയറുനിറഞ്ഞു തന്നെയിരിക്കും. ക്ഷീണം കുറഞ്ഞ് ഊര്‍ജസ്വലമായി നില്‍ക്കാം.
ALSO READ: തൃശ്ശൂരിൽ വൈദ്യുതി കെണിവെച്ച് കാട്ടുപന്നിയെ പിടികൂടിയ മൂന്നുപേർ അറസ്റ്റിൽ
കാല്‍സ്യം നിറഞ്ഞ റാഗി എല്ലുകളുടെയും ബെസ്റ്റ് ഫ്രണ്ടാണ്. പല്ലുകള്‍ക്കും റാഗി നല്ലതാണെന്ന് പ്രത്യേകം പറയണ്ടല്ലോ? പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടില്ലെന്ന ഉപകാരം കൂടി റാഗി കഴിക്കുന്നതിലൂടെയുണ്ട്. നാരുകള്‍ മൂലം ദഹന പ്രശ്‌നത്തിനും ഗുഡ്‌ബൈ പറയാം. കാല്‍സ്യം കൂടിയ ഭക്ഷണമായതിനാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്കും മുതിര്‍ന്നവരുടെ എല്ലുകളുടെ തേയ്മാനം തടയാനും റാഗി നല്ലൊരു ഓപ്ഷനാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here