കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമം; ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരം: മുഖ്യമന്ത്രി

കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണ്. കാസര്‍കോഡ് കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019ല്‍ നിന്ന് വ്യത്യസ്തമായിരിക്കും. എല്‍ഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ലഭിക്കുന്നത്. അതാണ് കോണ്‍ഗ്രസും ബിജെപിയും ഒരേ രീതിയില്‍ പരിഭ്രമമുയര്‍ത്തുന്നതിന് കാരണം. കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തെക്കുറിച്ച് നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണ്.

സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. നീതി ആയോഗിന്റെ ചുമതലയില്‍ ഇരുന്നാണ് മോദി കള്ളം പറയുന്നത്. ബീഹാറിനെ പോലെയാണ് കേരളമെന്ന് പറയുന്ന പ്രധാനമന്ത്രി ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഏത് ആധികാരിക റിപ്പോര്‍ട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ ആക്ഷേപിക്കുന്നത്? മുഖ്യമന്ത്രി ചോദിച്ചു.

ALSO READ:സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം ; പ്രതി പിടിയില്‍

നീതി ആയോഗിന്റെ സി ഇ ഒ വിവി ആര്‍ സുബ്രഹ്‌മണ്യത്തിന്റെ വെളിപ്പെടുത്തല്‍ നരേന്ദ്ര മോദിയുടെ അവകാശ വാദം തെറ്റെന്ന് തെളിയിക്കുന്നു. മോദി സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍. 42 ശതമാനം വിഹിതം 33 ശതമാനമാക്കാന്‍ മോദി ശ്രമിച്ചു. സ്വന്തന്ത്ര ചുമതലയുള്ള ഭരണഘടനാ സ്ഥാപനത്തിന്റെ അധികാരത്തില്‍ ഇടപെട്ടു. സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഔദാര്യമല്ല, അവകാശമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപി സര്‍ക്കാര്‍ പരസ്യങ്ങളില്‍ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു. സാമ്പത്തികമായി ഞെരുക്കുന്നവര്‍ തന്നെ അതിന്റെ പേരില്‍ ആക്ഷേപിക്കുന്നു. കേരളത്തില്‍ നിന്ന് ഒരു സീറ്റും കിട്ടില്ലെന്ന് മനസ്സിലായതിനാല്‍ മോദി തെറ്റായ കാര്യങ്ങള്‍ പറയുന്നു. അതേ രീതി തന്നെയാണ് രാഹുല്‍ ഗാന്ധിയും തുടരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി കോണ്‍ഗ്രസ് വോട്ട് നേടി. എന്നാല്‍ ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു, പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ തന്നെ. സംഘപരിവാറിനെയും മോദിയെയും എതിര്‍ക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. പൗരത്വ ഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ALSO READ:പൗരത്വ ഭേദഗതിയില്‍ കേരളം എടുത്ത നിലപാട് അഭിനന്ദാര്‍ഹം: മുഹമ്മദ് യൂസഫ് തരിഗാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News