
പ്രതിപക്ഷ നേതാവിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധവുമായി ടി.ടി. ശ്രീകുമാർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കേന്ദ്ര ഏജൻസിയുടെ നടപടിക്കെതിരെ രംഗത്തെത്തിയത്.
ഈ കേസിൽ മുൻ മുഖ്യമന്ത്രിയുടെ വീട് റെയ്ഡ് ചെയ്യാൻ തക്കവണ്ണമുള്ള എന്ത് കാര്യമാണ് ഉള്ളതെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ ചോദിക്കുന്നു. ഇത് പ്രധാനമായും വരുമാന നികുതിയുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ പ്രശ്നമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: വി ഡി സതീശൻ സവർക്കറുടെ മുന്നിൽ കുനിഞ്ഞതുപോലെ പിണറായി വിജയൻ മുട്ടുമടക്കില്ല: എ എ റഹീം
ഒരു സ്ഥാപനത്തിന് സർക്കാർ മൂലം എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കിൽ അത് തെളിയിക്കാൻ സുതാര്യമായ മാർഗങ്ങൾ നിലവിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സർക്കാരിന് ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാവുന്നതേയുള്ളൂ എന്നും, കേവലം ഒരു വിവരാവകാശ രേഖയ്ക്ക് അപേക്ഷ നൽകിയാൽ ലഭിക്കാവുന്ന കാര്യങ്ങൾക്കാണ് ഇത്തരത്തിൽ റെയ്ഡ് നടത്തുന്നതെന്ന തോന്നലാണ് ഈ നടപടിയിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം കുറിച്ചു. റെയ്ഡിന് പിന്നിലെ രാഷ്ട്രീയം പകൽപോലെ വ്യക്തമാണെന്നും ടി.ടി. ശ്രീകുമാർ കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം
ശക്തമായി പ്രതിഷേധിക്കേണ്ട കാര്യമാണ് ഇപ്പോഴത്തെ ഇ.ഡി. റെയ്ഡ്. മുന്‍മുഖ്യമന്ത്രിയുടെ, പ്രതിപക്ഷ നേതാവിന്റെ, വീട് റെയ്ഡ് ചെയ്യാന്‍ തക്കവണ്ണം എന്താണ് ഈ കേസ്സില്‍ ഉള്ളത്? ഇതുമായി ബന്ധപ്പെട്ട് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് ഇത് പ്രധാനമായും വരുമാന നികുതിയുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു സ്വകാര്യ പ്രശ്നം ആണ് എന്നത്. ഇനി ആ സ്ഥാപനത്തിന് അതുകൊണ്ട് സര്‍ക്കാര്‍ മൂലം നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ സുതാര്യമായ മാര്‍ഗങ്ങളുണ്ട്. പുതിയ സര്‍ക്കാരിന് അതിന്റെ ഫയലുകള്‍ കൊടുക്കാവുന്നതേ ഉള്ളു. ഒരു വിവരാവകാശരേഖക്ക് അപേക്ഷ കൊടുത്താല്‍ കിട്ടുന്ന കാര്യങ്ങള്‍ക്കാണ് റെയ്ഡ് എന്ന തോന്നലാണ് ഉണ്ടാവുന്നത്. ഇതിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

