യുവതിയോട് അപമര്യാദയായി പെരുമാറി, ടിടിഇ അറസ്റ്റിൽ

യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിതീഷ് ആണ് അറസ്റ്റിലായത്. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി നിലമ്പൂരിൽനിന്നാണ് ട്രെയിൻ പുറപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ആലുവയിൽ വെച്ചാണ് സംഭവം. യുവതി ഒറ്റക്കാണ് യാത്ര ചെയ്തിരുന്നത്.

ട്രെയിൻ കയറ്റിവിടാനെത്തിയ പിതാവ് മകൾ ഒറ്റക്കാണ് ശ്രദ്ധിക്കണമെന്ന് ടി.ടി.ഇയോട് പ്രത്യേകം പറഞ്ഞിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യാൻ ആരംഭിച്ചതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here